സുപ്രഭാതം കാംപയിന്‍ റെയ്ഞ്ചുതല ഉദ്ഘാടനം
എടവണ്ണപ്പാറ: സുപ്രഭാതം നാലാം വാര്‍ഷിക കാംപയിന്റെ ചീക്കോട് റെയ്ഞ്ചുതല ഉദ്ഘാടനം മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് മമ്മു ദാരിമി വാവൂരിനെ വാര്‍ഷിക വരിക്കാരനായി ചേര്‍ത്ത് റെയിഞ്ച് പ്രസിഡന്റ് സയ്യിദ് ബി.എസ്.കെ തങ്ങള്‍ നിര്‍വഹിച്ചു. മുഫത്തിഷ് മുജീബുറഹ്മാന്‍ ദാരിമി അധ്യക്ഷനായി. യൂനുസ് ഫൈസി വെട്ടുപാറ, ശംസുദ്ദീന്‍ ഫൈസി, അഷ്‌റഫ് മാസ്റ്റര്‍ വെട്ടത്തൂര്‍, അബ്ദുല്‍ കരീം മുസ്‌ലിയാര്‍, അബ്ദുസ്സലാം ദാരിമി, അഷ്‌റഫ് ഫൈസി സംസാരിച്ചു.
ഒളവട്ടൂര്‍: ഒളവട്ടൂര്‍ റെയിഞ്ചുതല ഉദ്ഘാടനം പാണ്ട്യാലക്കണ്ടി ഹിദായത്തുസ്വിബിയാന്‍ മദ്‌റസയില്‍ നടന്നു. മുഫത്തിഷ് മുജീബുറഹ്മാന്‍ ദാരിമി അധ്യക്ഷനായി. സ്വാദിഖ് ഫൈസി അരിമ്പ്ര, കെ.പി സൈതലവി ഫൈസി, ജാഫര്‍ ഹൈത്തമി, ടി മൊയ്തീന്‍ മുസ്‌ലിയാര്‍, വി.പി ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊളത്തൂര്‍: റെയ്ഞ്ച് തല ജനറല്‍ ബോഡി മുഫത്തിശ് മുഹമ്മദ് കുട്ടി ദാരിമി ഉദ്ഘാടനം ചെയ്തു. ടി സൈതാലി മുസ്‌ലിയാര്‍ അധ്യക്ഷനായി.
ഭാരവാഹികള്‍: കെ അബ്ദുല്‍ ഹക്കീം ഫൈസി (പ്രസിഡന്റ്), മുഹമ്മദ് ബാഖവി, സി മുഹമ്മദ് സാജിദ് ഫൈസി (വൈസ് പ്രസിഡന്റുമാര്‍), ടി സൈതാലി മുസ്‌ലിയാര്‍ (സെക്രട്ടറി), എം.ടി മുനീര്‍ ദാരിമി (വര്‍ക്കിങ് സെക്രട്ടറി), എ.കെ അബ്ദുന്നാസര്‍ ഫൈസി, യു.പി യൂസുഫ് മുസ്‌ലിയാര്‍(ജോ. സെക്രട്ടറി), പി അബ്ദുല്‍ അലി(ട്രഷറര്‍), പി ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ (ചെയര്‍മാന്‍).
പട്ടിക്കാട്: പട്ടിക്കാട് റെയിഞ്ചുതല ഉദ്ഘാടനം പി.എ അസീസ് പട്ടിക്കാടിനെ ആദ്യ വരിക്കാരനായി ചേര്‍ത്ത് റെയ്ഞ്ച് പ്രസിഡന്റ് ടി ഹംസ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. പട്ടിക്കാട് ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന ചടങ്ങില്‍ പി.എം ശിഹാബുദ്ദീന്‍ തങ്ങള്‍, സിദ്ദീഖ് ഫൈസി ഏലംകുളം, സമസ്ത മുഫത്തിശ് മുഹ്‌യുദ്ദീന്‍കുട്ടി ഹസനി, കെ.ഹംസ മൗലവി സംബന്ധിച്ചു.
ചാപ്പനങ്ങാടി: റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളായി കെ സൈതലവി ഫൈസി ആക്കപ്പറമ്പ്(പ്രസിഡന്റ്), സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ചേങ്ങോട്ടൂര്‍, ടി.പി മുഹമ്മദ് ഹനീഫ ഫൈസി നോര്‍ത്ത് പാങ്ങ്(വൈസ് പ്രസിഡന്റ്), ടി.കെ നൗഷാദ് ഫൈസി പറങ്കിമൂച്ചിക്കല്‍(ജന. സെക്രട്ടറി), കെ.പി ശംസുദ്ദീന്‍ ഫൈസി വട്ടപ്പറമ്പ്, അബ്ദുല്‍ വഹാബ് മുസ്‌ലിയാര്‍ താണിക്കോട് (ജോ.സെക്രട്ടറി), കെ.പി അവറുപ്പഹാജി ചാപ്പനങ്ങാടി(ട്രഷറര്‍), എം.കെ ഹംസ ഫൈസി നെല്ലോളിപ്പറമ്പ്(പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍), ഹാരിസ് ഫൈസി(എസ്.ബി.വി ചെയര്‍മാന്‍), കെ.പി അബ്ദുലത്വീഫ് മുസ്‌ലിയാര്‍(എസ്.ബി.വി കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."