സുസജ്ജ സംവിധാനങ്ങളുമായി ക്യാപ്പിറ്റല്‍ പ്ലസ്
വൈക്കം: ജി.എസ്.ടി ആശങ്കകള്‍ അകറ്റാന്‍ സുസജ്ജ സംവിധാനത്തോടെ വൈക്കം സ്വദേശി കെ.എന്‍ ജയന്റെ ഉടമസ്ഥതയിലുള്ള ക്യാപ്പിറ്റല്‍ പ്ലസ്. കേരളത്തില്‍ ഏഴ് ബ്രാഞ്ചുകളുള്ള ക്യാപ്പിറ്റല്‍ പ്ലസിന്റെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റല്‍ ഓഫീസ് വൈക്കത്തെ വലിയകവലയ്ക്ക് സമീപമാണ് പ്രവര്‍ത്തിക്കുന്നത്. തീര്‍ത്തും ലളിതവും ആയാസരഹിതവുമായി ജി.എസ്.ടി കൈകാര്യം ചെയ്യത്ത രീതിയിലാണ് ജയന്‍ സോഫ്റ്റ്‌വെയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇരുപത് വര്‍ഷത്തിലേറെയായി സോഫ്റ്റ്‌വെയര്‍ രംഗത്തുള്ള ഇദ്ദേഹത്തിന്റെ പ്രവൃത്തി പരിചയം പുതിയ നികുതി സമ്പ്രദായ രീതിക്കനുയോജ്യമായ നവീന സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തിലും പ്രതിഫലിക്കുന്നുണ്ട്. വേണ്ടത്ര ജി.എസ്.ടി സാക്ഷരത ഇല്ലാത്തവരെ അത് നല്‍കി അവര്‍ക്ക് ഏകീകൃത നികുതി സമ്പ്രദായത്തിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കത്തക്ക രീതിയിലാണ് ക്യാപ്പിറ്റല്‍ പ്ലസ് വികസിപ്പിച്ചെടുത്തിരിക്കുന്ന ജി.എസ്.ടി സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജയന്‍ പറയുന്നു. 24 മണിക്കൂറും ലഭ്യമാകുന്ന കസ്റ്റമര്‍ സപ്പോര്‍ട്ടും മറ്റ് സേവനങ്ങളും ക്യാപ്പിറ്റല്‍ പ്ലസിന്റെ പ്രത്യേകതയാണ്. ഫോണ്‍: 9447797426.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."