ഗുരുവായൂരില്‍ ഭക്ഷണശാലകളില്‍ സംയുക്ത പരിശോധന
ഗുരുവായൂര്‍: ഗുരുവായൂരിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഗുണമേന്‍മയുള്ള ഭക്ഷണം ഉറപ്പുവരുത്താന്‍ മൂന്നൂറോളം ഭക്ഷണശാലകളില്‍ പരിശോധന നടത്തി. ഗുരുവായൂരില്‍ ഇപ്പോള്‍ അയ്യപ്പന്‍മാരുടെ തിരക്കുള്ള സമയമാണ്. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങള്‍, അവ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍, ശീതീകരണ സംവിധാനം തുടങ്ങിയവയുടെ ശുചിത്വം പരിശോധിച്ചു.
വേണ്ടത്ര സംവിധാനങ്ങളില്ലാതെയും വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്ന 10 ഹോട്ടലുകള്‍ക്ക് പരിശോധന സംഘം നോട്ടീസ് നല്‍കി.കലക്ടറുടെ നിര്‍ദേശ പ്രകാരം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ഹോട്ടല്‍ തൊഴിലാളികളുടെ ശുചിത്വവും സംഘം നിരീക്ഷിക്കുകയുണ്ടായി.
കൈവിരലില്‍ അണുബാധയുള്ള ഏഴു തൊഴിലാളികളെ കണ്ടെത്തി. ഇവരെ ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ നിര്‍ദേശിച്ചു.
വൃത്തിയോടെ ഭക്ഷണം തയാറാക്കുക മാത്രമല്ല, അത് വിതരണം ചെയ്യുന്ന തൊഴിലാളികള്‍ നല്ല ശുചിത്വം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് സ്ഥാപന ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
കൂടാതെ വില നിലവാര പട്ടികയും പുകവലി പാടില്ലെന്ന ബോര്‍ഡും പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശം നല്‍കി. ജില്ലാ ആരോഗ്യവിഭാഗം, ഗുരുവായൂര്‍ നഗരസഭ ആരോഗ്യ വിഭാഗം, ഫുഡ് ആന്റ് സേഫ്റ്റി, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ജി.എസ്.ടി, ഗുരുവായൂര്‍ പൊലിസ് തുടങ്ങിയ സ്ഥാപനങ്ങളാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."