HOME
DETAILS
MAL
കെമാല്‍ പാഷയുടെ സുരക്ഷ: മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
backup
December 10 2019 | 04:12 AM
തിരുവനന്തപുരം: ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷക്ക് നല്‍കിയിരുന്ന പൊലിസ് സൂരക്ഷ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സര്‍ക്കാര്‍ തീരുമാനം കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലന്നും അടിയന്തരമായി അദ്ദേഹത്തിന്റെ സുരക്ഷ പുനഃസ്ഥാപിക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
വാളയാറിലെ പിഞ്ചുസഹോദരിമാരുടെ ദുരൂഹമരണം, അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനുള്ള പകപോക്കലായും ഈ നടപടി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു. സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."