ഏകസിവില്‍കോഡ് നടപ്പാക്കരുത്: ഷാനവാസ് എം.പി
കല്‍പ്പറ്റ: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളില്‍ പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന വിഷയമായ ഏകീകൃത സിവില്‍ കോഡ് കേന്ദ്രസര്‍ക്കാര്‍ വളരെ അലംഭാവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ലോക്‌സഭയില്‍ എം.ഐ ഷാനവാസ് എം.പി. അഭിപ്രായപ്പെട്ടു. ഒരു മാസം മുന്‍പ് കേന്ദ്ര ക്യാബിനറ്റ് ഈ വിഷയം നടപ്പിലാക്കുന്നത് സംബന്ധിച്ച് ലോ കമ്മിഷനോട് അഭിപ്രായം ആരാഞ്ഞിരുന്നു.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ച് അഭിപ്രായം പറയാന്‍ ലോ കമ്മിഷന് അവകാശമില്ല. ഏകീകൃത സിവില്‍ കോഡ് വ്യക്തി നിയമത്തിന്റെയും, വിശ്വാസത്തിന്റെയും പ്രശ്‌നമാണ്. ഇസ്‌ലാമിക ശരിഅത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ഗൂഢ ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്.
ഇന്ത്യന്‍ ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉറപ്പ് നല്‍കുന്ന തത്വങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല. കേരള പ്രതിനിധികള്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ഗൗരവമായ പരിഗണന ഉണ്ടാകുമെന്നു പ്രധാനമന്ത്രി അറിയിച്ചതായും ഷാനവാസ് എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."