HOME
DETAILS
MAL
മുലയൂട്ടല്‍ വാരാഘോഷം ആരംഭിച്ചു
backup
August 02 2017 | 18:08 PM
ഗാന്ധിനഗര്‍: മുലയൂട്ടല്‍ സുസ്ഥിരമാക്കാന്‍ ഒരുമിക്കാം എന്ന സന്ദേശവുമായി ലോകാരോഗ്യ സംഘടനയുടേയും യൂനിസെഫിന്റെയും നേതൃത്വത്തില്‍ ഒന്നു മുതല്‍ ഏഴുവരെ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികളുടെ ആശുപത്രിയില്‍ കോട്ടയം ഗവ. നഴ്സിങ് കോളജ് പീഡിയാട്രിക് നഴ്സിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒന്നാം വര്‍ഷ എം.എസ്സി നഴ്സിങ് വിദ്യാര്‍ഥിനികള്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. വാരാചണ സമ്മേളനം കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. പി സവിത ഉദ്ഘാടനം ചെയ്തു. കോട്ടയം ഗവ. നഴ്സിങ് കോളജ് പ്രിന്‍സി പ്പല്‍ ഡോ. വല്‍സമ്മ ജോസഫ് അധ്യക്ഷയായി. കുട്ടികളുടെ ആശുപത്രി ആര്.എം.ഒ ഡോ. ജയപ്രകാശ്, ഗവ. നഴ്സിങ് കോളജ് അസോസിയേറ്റ് പ്രൊഫ. ഡോ. ടി.ആര് ശ്രീദേവി, നഴ്സിങ് സൂപ്രണ്ട്് ഇന്ദിര എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."