പ്രവാചകസ്‌നേഹത്തില്‍ വിരിഞ്ഞ വരകള്‍
അഷറഫ് ചേരാപുരം ക്കോട് ലോങ് ഹൗസില്‍ 13, 14, 15 തിയതികളില്‍ പ്രദര്‍ശനം നടക്കും. കരീം കക്കോവിന്റെ നേതൃത്വത്തില്‍ കാലിഗ്രാഫി ലവ് ഫോര്‍ പ്രോഫറ്റ് മുഹമ്മദ് എന്ന ഹാഷ്ടാഗില്‍ നടന്ന ക്യാപയിനിന്റെ ഭാഗമായി ലഭിച്ച സൃഷ്ടികളില്‍ മികച്ചവയാണ് കോഴിക്കോട്ട് പ്രദര്‍ശനത്തിനെത്തുന്നത്. പ്രദര്‍ശനത്തിന്റെ ഭാഗമായി 14ന് ഏകദിന അറബിക് കാലിഗ്രാഫി ശില്‍പശാലയും സംഘടിപ്പിക്കുന്നുണ്ട്. എക്‌സിബിഷനില്‍ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫ്രെയിം ചെയ്തവ അയക്കാം. ഫോണ്‍: 9744001122, 8304870707.
കോഴിക്കോട്: പ്രവാചകസ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയായി മാറുകയാണ് കരീം കക്കോവിന്റെ സൃഷ്ടികള്‍. കലയുടെ ആത്യന്തിക ലക്ഷ്യം മനുഷ്യമനസുകളില്‍ നന്മയും സ്‌നേഹവും ധര്‍മവും സന്നിവേശിപ്പിക്കലാണെന്ന വിശ്വാസത്തിന് ആക്കംകൂട്ടുന്നതാണ് ഇദ്ദേഹത്തിന്റെ കാലിഗ്രാഫി സൃഷ്ടികള്‍.
ഖത്തറില്‍ ജോലിചെയ്യുന്ന ഇദ്ദേഹം അറബി, മലയാളം, ഉര്‍ദു ഭാഷകളിലെല്ലാം കാലിഗ്രാഫിയുടെ പുതിയമാനങ്ങള്‍ തീര്‍ക്കുകയാണ്. തിരുവനന്തപുരത്ത് ഇന്നുമുതല്‍ 11 വരെ നടക്കുന്ന ദേശീയ കാലിഗ്രാഫി ഫെസ്റ്റില്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കോഴി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."