പ്രളയം തകര്‍ത്ത വീട്ടിലെ വിവാഹത്തിന് സ്‌നേഹ സമ്മാനവുമായി 'അമൃതം'പ്രവര്‍ത്തകര്‍
പാലക്കാട്: കല്‍പാത്തി വടക്കന്തറ സുന്ദരംകോളനിയിലെ ഗോപാലന്‍-യശോദ ദമ്പതിമാരുടെ സ്വപ്നമായിരുന്നു ഏകമകള്‍ ഗോപികയുടെ വിവാഹം. അപ്രതീക്ഷിത പ്രളയം വീടും സര്‍വസമ്പാദ്യങ്ങളും വിലപ്പെട്ട രേഖകളുംതട്ടിയെടുത്തപ്പോള്‍മകളുടെ വിവാഹം നല്ല രീതിയില്‍ നടത്താനാവാതെ പ്രതിസന്ധിയിലായി ഈ അച്ഛനും അമ്മയും. നിര്‍ധന കുടുംബത്തിന്റെ ഈ വിഷമാവസ്ഥ കേട്ടറിഞ്ഞ് ഒറ്റപ്പാലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമൃതം ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളാണ് സഹായവുമായി എത്തി.
വടക്കന്തറ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം ബാബുജി ഹാളിലായിരുന്നു വിവാഹ സല്‍ക്കാരം. പ്രളയത്തിനു ശേഷം അമൃതത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിവാഹസഹായത്തിനും ആശംസകള്‍ നേരാനും അമൃതം അംഗങ്ങളും സുമനസുകളുമെത്തി.
സാമ്പത്തിക പരാധീനതയാല്‍ ഹൃദ്രോഗിയായ ഗോപാലന്റെ ഇപ്പോഴത്തെ നിസഹായാവസ്ഥ തദ്ദേശവാസിയും പ്ലസ്ടു വിദ്യാര്‍ഥിയുമായ ആരതിയാണ് അമൃതം പ്രവര്‍ത്തകരെ അറിയിച്ചത്. തുടര്‍ന്ന് ഇവരെ സഹായിക്കാന്‍ സോഷ്യല്‍ മീഡിയയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. വിവാഹ സമ്മാനമായി രണ്ടര പവന്‍ സ്വര്‍ണാഭരണങ്ങളും പട്ടുസാരിയും സമ്മാനിച്ചു.
വിവാഹസാരി സമ്മാനമായി നല്‍കിയ റോയല്‍ വെഡ്ഡിങ് സെന്റര്‍, സ്വര്‍ണാഭരണത്തിന്റെ പണിക്കൂലിയും പണിക്കുറവും ഒഴിവാക്കി സഹായിച്ച ഒറ്റപ്പാലം ശോഭന ജ്വലറിയും ഈ സദുദ്യമത്തില്‍ പങ്കാളിയായി.
അമൃതം ചെയര്‍പേഴ്‌സണ്‍ ശ്രീലത ടീച്ചറും പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരുടെ വീട്ടിലെത്തിയാണ് സ്‌നേഹോപഹാരം കൈമാറിയത്. ട്രസ്റ്റ് അഡ്മിന്‍ പാനല്‍ അംഗങ്ങളായ ഷൈല രാമചന്ദ്രന്‍, ശ്രീനിവാസന്‍ ചുനങ്ങാട്, പത്മാവതി, പ്രോഗ്രാം കണ്‍വീനര്‍ ഗോപകുമാര്‍ മയനാട്, മോഹനന്‍ താഴത്തേതില്‍, മായാ മുരളീകൃഷ്ണന്‍, ജാബിര്‍, അഭിലാഷ് മയനാട്, സലിം നാലകത്ത്, ഷബീബ് ഒറ്റപ്പാലം, മോഹനന്‍, ഗീത, ആരതി, വിനു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."