സാമൂഹ്യമാധ്യമങ്ങളില്‍ താരമായി 'ഉള്ളി'
ആലപ്പുഴ: സവാള വില കോഴിവിലയെയും മറികടന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ താരമാകുകയാണ് 'ഉള്ളി'. ഫേസ്ബുക്കിലും വാട്സ്ആപ്പിലും ട്രോളുകളായും ടിക്ടോക്ക് വിഡിയോകളായും പെന്നുംവിലയുള്ള ഉള്ളി തന്നെയാണ് താരം. ചിക്കന്‍ കറി ഉള്ളിക്കറിയോട് നീയെന്നെ മറികടന്നോ എന്ന് ചോദിക്കുന്നതുള്‍പ്പെടെയുള്ള ട്രോളുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.
പണത്തിനുപകരം ആളുകള്‍ ഉള്ളി മോഷ്ടിക്കുന്നത്, ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്നയാള് പണത്തിനു പകരം സവാള നല്‍കുന്നതും ബാക്കിതുകയായി ഡ്രൈവര്‍ ചെറിയ ഉള്ളി നല്‍കുന്നത്... ഇങ്ങനെ നീളുന്നു ടിക്ടോക്കുകളിലെ വിഡിയോകള്‍.
കഴിഞ്ഞദിവസം ചില്ലറവിപണിയില് ഒരു കിലോ സവാളയുടെ വില കോഴിയിറച്ചിയെക്കാള്‍ ഉയര്‍ന്നിരുന്നു. സവാളയുടെ വില പൊതുവിപണിയില്‍ 160 രൂപയായിരുന്നു. അതേസമയം, കോഴിയിറച്ചിയുടെ വില പലയിടത്തും 150 രൂപയായി കുറഞ്ഞു. കഴിഞ്ഞയാഴ്ച 200 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്താണ് കോഴിയിറച്ചിക്ക് വിലയിടിവുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."