മഹാറാലിയായി ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭം
കണ്ണൂര്‍: നഗരത്തെ സ്തംഭിപ്പിച്ച് ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭം. തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക പ്രക്ഷോഭമാണ് മഹാറാലിയായി മാറിയത്. കര്‍ഷക മഹാസംഗമത്തിലും റാലിയിലുമായി ഒരുലക്ഷത്തോളം പേര്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കര്‍ഷകരാണ് സമരത്തിനെത്തിയത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. കര്‍ഷക റാലി, അതിരൂപത വികാരി ജനറാള്‍ മോണ്‍. അലക്‌സ് താരാമംഗലം പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യിലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
പാണത്തൂര്‍ മുതല്‍ കൊട്ടിയൂര്‍ വരെ ആനമതില്‍ നിര്‍മിക്കുക, വന്യമൃഗശല്യത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, റബറിനും മറ്റു നാണ്യവിളകള്‍ക്കും ന്യായമായ തറവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ മലയോര മേഖലയില്‍ ഉച്ചവരെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു.
ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ്, താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."