HOME
DETAILS

മസ്ജിദുകള്‍ പ്രബോധനത്തിന്റെയും വിജ്ഞാന പ്രസരണത്തിന്റെയും കേന്ദ്രങ്ങള്‍: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

  
backup
December 08 2018 | 07:12 AM

%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കൊപ്പം: നവീകരിച്ച കൊപ്പം ജുമാമസ്ജിദിന്റെ ഉദ്ഘാടനം നടന്നു. പള്ളികളും വിജ്ഞാനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും മസ്ജിദുകള്‍ പ്രബോധനത്തിന്റെയും വിജ്ഞാന പ്രസരണത്തിന്റെയും കേന്ദ്രങ്ങളാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നവീകരിച്ച കൊപ്പം ടൗണ്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തറ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കെ.പി മമ്മിക്കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. ഇര്‍ശാദുല്‍ അനാം ലൈബ്രറി ആന്‍ഡ് ഖുതുബ്ഖാന ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാരും മസ്ജിദ് ഓഫിസ് ഉദ്ഘാടനം സയ്യിദ് കെ.എസ് ഉണ്ണിക്കായ തങ്ങളും റഹ്മ സഹായകേന്ദ്രം ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാരും സ്മാര്‍ട്ട് ക്ലാസ് ഉദ്ഘാടനം ഇറാം ഗ്രൂപ്പ് എം.ഡി ഡോ. സിദ്ധീഖ് അഹമ്മദും നിര്‍വഹിച്ചു.
സമസ്ത കേന്ദ്ര മുശാവറാംഗം സയ്യിദ് കെ.പി.സി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. സെക്രട്ടറി സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ ആമുഖ പ്രഭാഷണവും ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അവാര്‍ഡ് ദാനവും തിയ്യാട്ടില്‍ റിയാസുദ്ധീന്‍ ഉപഹാര സമര്‍പ്പണവും നടത്തി.
അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ, സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍ വല്ലപ്പുഴ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഹസന്‍ മുസ്‌ലിയാര്‍ അലനല്ലൂര്‍, എ.പി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ നെടുങ്ങോട്ടൂര്, ഇ.കെ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ കാട്ടുമുണ്ട, സി.പി മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ ചെമ്പുലങ്ങാട്, സൈതലവി ദാരിമി വാണിയംകുളം, എം.കെ മാനു മുസ്‌ലിയാര്‍ വല്ലപ്പുഴ, സി.എം.എം.എ കരീം പട്ടാമ്പി, മുന്‍ എം.എല്‍.എ സി.പി മുഹമ്മദ്, സി.പി ബാവഹാജി ടി.കെ അബ്ദുല്‍ കരീം ഹാജി, ഉമര്‍ ഹാജി കാരക്കാട്, മുത്തു ഹാജി വല്ലപ്പുഴ, വി. ഇബ്രാഹീം കുട്ടി ഹാജി, ടി.കെ മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, പി.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വി.എം മുഹമദലി മാസ്റ്റര്‍ പള്ളിപ്പുറം തുടങ്ങി സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന ജില്ലാ ഭാരവാഹികള്‍, വിവിധ മഹല്ല് ഖത്തീബുമാര്‍ ഭാരവാഹികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സമാപന പ്രാര്‍ഥനക്ക് പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. മസ്ജിദ് ജന. സെക്രട്ടറി ഇ. മുസ്തഫ മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി എ.കെ മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കനൂന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago