HOME
DETAILS
MAL
അറബിക് അക്കാദമിക് കോംപ്ലക്‌സ് മീറ്റിങ് നടത്തി
backup
August 02 2017 | 19:08 PM
പട്ടാമ്പി: പട്ടാമ്പി ബി.ആ.ര്‍സിയില്‍ നടന്ന ജില്ലാ അറബിക് അക്കാദമിക് കോംപ്ലക്‌സ് മീറ്റിങ്ങില്‍ സബ്ജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ അറബിക് ഉള്‍പ്പെടെ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
എ.ഇ.ഒ ഡി. ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എ മുഹമ്മദ് മാസ്റ്റര്‍ അവാര്‍ഡ് വിതരണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് മാസ്റ്റര്‍ അധ്യക്ഷനായി. ബി.പി.ഒ മണികണ്ഠന്‍ മാസ്റ്റര്‍, സൈതാലി മാസ്റ്റര്‍, അബ്ദുറഹ്മാന്‍ മാസ്റ്റര്‍, മരക്കാര്‍ അലി, ദാവൂദ് മാസ്റ്റര്‍, ഫൈസല്‍ ബാബു, അബ്ദുസമദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."