ജെ.എന്‍.യു വിദ്യാര്‍ഥികളുടെ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്
ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്കു വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനു നേരെ പൊലിസ് ലാത്തിച്ചാര്‍ജ്. ഫീസ് വര്‍ധനവ് വിഷയത്തില്‍ രാഷ്ട്രപതിയെ കാണണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശം, അതിന്റെ കച്ചവടം നിര്‍ത്തലാക്കുക എന്ന പ്ലക്കാര്‍ഡുമേന്തിയായിരുന്നു വിദ്യാര്‍ഥികളുടെ മാര്‍ച്ച്.
സരോജിനി നഗറില്‍ ബിക്കാജി മെട്രോ സ്‌റ്റേഷന്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് പൊലിസ് ലാത്തിച്ചാര്‍ജ് നടത്തിയത്. ബാരിക്കേഡുകള്‍ മറിക്കാന്‍ ശ്രമിക്കുന്ന കുട്ടികളെ പൊലിസ് പിടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു.
ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ ഒരു മാസത്തെ പ്രതിഷേധം ഫലം കാണാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.
വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്നും വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥി യൂനിയന്‍ രാഷ്ട്രപതിക്ക് മെയില്‍ അയച്ചിരുന്നു. സംഭവത്തില്‍ മധ്യസ്ഥതക്കുള്ള സാധ്യതകള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുങ്കെിലും ഇതുവരെ മാനവ വിഭവശേഷി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
നേരത്തെ മാര്‍ച്ചിനു മുന്നോടിയായി സര്‍വ്വകലാശാലയ്ക്കു പുറത്ത് പൊലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. രണ്ട് തവണ ഫീസില്‍ ഇളവ് വരുത്തിയെങ്കിലും വര്‍ധന പൂര്‍ണമായി പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."