മുതലമടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി
കൊല്ലങ്കോട്: മുതലമട മീങ്കര ഡാമിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും യുവാവിനേയും ഭീഷണിപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ കരടിക്കുന്നില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. വ്യാഴാഴ്ച്ച ഉച്ചയോടാണ് സംഭവം. യുവതിയും യുവാവും മീങ്കര ഡാമിന്റെ ഷട്ടര്‍ ഭാഗത്തു നില്ക്കുമ്പോള് ഡാം ജീവനക്കാരനാന്നെന്ന് പറഞ്ഞു വന്നയാള്‍ ഇവരെ കുറിച്ച് വീട്ടിലറിയിക്കുമെന്നും നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ഡാം സ്റ്റോപ്പില്‍നിന്നും ഇവരെ ബസ് കയറ്റി വിട്ട ശേഷം പാപ്പാന് ചള്ളയിലെത്തി പെണ്‍കുട്ടിയെ ബസില്‍നിന്നും ഇറക്കി വലിയചള്ള വഴി കരടിക്കുന്നില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് എം പുതൂര്‍ കനാല്‍ ഭാഗത്ത് പെണ്‍കുട്ടിയെ ഇറക്കിയ ശേഷം പീഡിപ്പിച്ചയാള്‍ സ്ഥലം വിടുകയായിരുന്നു.
സംഭവത്തില്‍ കൊല്ലങ്കോട് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാസങ്ങള്‍ക്ക് മുന്‍പ് മീങ്കര ഡാമില്‍ എത്തിയ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും വിദ്യാര്‍ഥി ഓടി അടുത്തുള്ള വീട്ടില്‍ രക്ഷ നേടിയിരുന്ന സംഭവവും നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."