പിടിയിലായ വേട്ടസംഘത്തെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി
സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴയില്‍ നിന്നും വനംവകുപ്പ് പിടികൂടിയ വേട്ടസംഘത്തെ ബത്തേരി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു. 12 പേരെയാണ് സംഭവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടികൂടിയത് ഇതില്‍ ആദ്യം പിടികൂടിയ ഏഴു പേരെയാണ് പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്.
ജൂലൈ 26നാണ് ഇവര്‍ പിടിയിലായത്. സംഭവത്തില്‍ സംഘത്തിന്റെ പക്കല്‍ നിന്നും ഒരു തോക്കും കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നല്കിയ പരാതി പ്രകാരമാണ് പൊലിസ് ഇവര്‍ക്കെതിരേ ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ചതിന് കേസെടുത്തത്. തുടര്‍ന്ന് ഇവരെ കോതിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തോക്ക് കൈവശം വെച്ചിരുന്ന മലപ്പുറം സ്വദേശിയായ സമീര്‍ ഫൈസലിനെ നിലമ്പൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു. തോക്ക് എവിടെയാണ് നിര്‍മിച്ചത് ഇതില്‍ ഉപയോഗിക്കുന്ന തിര എന്നിവ സംബന്ധിച്ചാണ് പൊലിസ് അന്വേഷണം നടത്തുന്നത്.
പുത്തന്‍കുന്ന് സ്വദേശികളായ പാലപ്പൊറ്റ സംജാദ്, തോട്ടപ്പുര പ്രവീണ്‍, ചെതലയം വാളയില്‍ സുമേഷ്, കുഞ്ഞച്ചന്, മലപ്പുറം സ്വദേശികളായ മങ്കടകൂട്ടില്‍ നെല്ലേങ്കര അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ലത്തീഫ് എന്നിവരെയാണ് പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."