ഹാളണ്ടിനെ നോട്ടമിട്ട് യുവന്റസ്
റോം: ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം നടത്തി ആരാധകരുടെ ശ്രദ്ധപിടിച്ച് പറ്റിയ റഡ്ബുള്‍ താരം ഹാളണ്ടിനെ നോട്ടമിട്ട് യുവന്റസ്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ ടീമിലെത്തിക്കാനാണ് യുവന്റസിന്റെ നീക്കം. 20 മില്യന്‍ റിലീസ് ക്ലോസ് നല്കിയാല് താരത്തെ സ്വന്തമാക്കാനാകും.
നിലവില്‍ ഓസ്ട്രിയന്‍ ക്ലബായ സാല്‍സ്ബര്‍ഗിന്റെ താരമാണ് ഹാളണ്ട്.
ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ നാപോളി, ലിവര്‍പൂള്‍ തുടങ്ങിയ ടീമിനെതിരെയെല്ലാം ഹാളണ്ട് ഗോള്‍ നേടിയിരുന്നു.
19കാരനായഹാളണ്ട് ഓസ്ട്രിയ ലീഗിലെ ഇപ്പോഴത്തെ ടോപ്പ് സ്കോററുമാണ്. 20 മില്യണ്‍ ബൈ ഔട്ട് ക്ലോസിന് പകരം താരത്തിന് പുതിയ ഓഫര്‍ നല്കി സ്വന്തമാക്കാനാണ് യുവന്റസ് ശ്രമിക്കുന്നത്.
വര്‍ഷത്തില്‍ മൂന്ന് മില്യണ്‍ വേതനമുള്ള ഓഫറാണ് യുവന്റസ് മുന്നോട്ട് വെക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഡോര്ട്മുണ്ട@ും ഹാളണ്ടിനായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."