HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് തുടങ്ങി
backup
August 02 2017 | 19:08 PM
ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലൂടെ മൂന്ന് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വീസ് തുടങ്ങി. തൃശൂര്‍-മൈസൂര്‍, പത്തനംതിട്ട- മൈസൂര്‍, കട്ടപ്പന -ആനക്കട്ടി സര്‍വീസുകളാണ് ആരംഭിച്ചത്. കട്ടപ്പനയില്‍ നിന്ന് ആനക്കട്ടിയിലേയ്ക്ക് പോകുന്ന ബസ് ഉച്ചക്ക് 12ന് ഷൊര്‍ണൂരില്‍ എത്തും. ആനക്കട്ടിയില്‍ നിന്ന് കട്ടപ്പനയിലേയ്ക്ക് പോകുന്ന ബസ് രാവിലെ 9.40 നാണ് എത്തുക. തൃശൂര്‍-മൈസൂര്‍ പുലര്‍ച്ചെ 4.50നാണ്. മൈസൂരില്‍ നിന്ന് തൃശൂരിലേയ്ക്കു പോകുന്ന ബസ് പുലര്‍ച്ചെ മൂന്നു മണിക്കാണ്. പത്തനംതിട്ടയില്‍ നിന്ന് -മൈസൂരിലേയ്ക്ക് പോകുന്ന മിന്നല്‍ ബസ് രാത്രി 12 മണിക്കാണ് ഷൊര്‍ണൂരിലൂടെ പാസ് ചെയ്യുക. മൈസൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന ബസ് പുലര്‍ച്ചെ 2.45ന് ഷൊര്‍ണൂരിലൂടെ കടന്നുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."