പ്രണയം എതിര്‍ത്തിട്ടും മകള്‍ പിന്മാറിയില്ല, 22 കാരിയെ കൊന്ന് കഷ്ണങ്ങളാക്കിയ പിതാവ് അറസ്റ്റില്‍
താനെ: പ്രണയത്തെ എതിര്‍ത്തിട്ടും പിന്തിരിഞ്ഞില്ല, ഒടുവില്‍ മകളെ കൊന്നു കഷ്ണങ്ങളാക്കി പിതാവ്. 22 കാരിക്കാണ് മഹാരാഷ്ട്രയിലെ താനെയില്‍ ദാരുണാന്ത്യമുണ്ടായത്. ബാഗിനുള്ളില്‍ യുവതിയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങളാണ് കണ്ടെടുത്തത്. സംഭവത്തില്‍ പിതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. താനെ ജില്ലയിലെ കല്യാണിലെ തിത്വാല സ്വദേശി അരവിന്ദ് തിവാരിയാണ് ഇരുപത്തിരണ്ടുകാരിയായ മകളെ കൊലപ്പെടുത്തിയത്.
മകളുടെ പ്രണയബന്ധമാണ് കൊലയ്ക്കു കാരണം. മകളെ കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളായി വെട്ടിമുറിക്കുകയായിരുന്നു.
മൃതദേഹത്തിന്റെ ഉടലും തലയും കണ്ടെത്താനായിട്ടില്ല. ഓട്ടോ ഡ്രൈവറാണ് സംഭവത്തെക്കുറിച്ച് പോലിസിനെ വിവരം അറിയിച്ചത്. ഓട്ടോയില്‍ കയറിയ ആളുടെ ബാഗില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ വിവരം അന്വേഷിച്ചു. ഇതോടെ ഇയാള്‍ ബാഗ് ഉപേക്ഷിച്ച് ഓടിരക്ഷപെടുകയായിരുന്നു. ഉടന്‍ ഓട്ടോ ഡ്രൈവര്‍ പൊലിസിനെ വിവരം അറിയിച്ചു.
ബാഗിനുള്ളില്‍ ഇടുപ്പിന് താഴേയ്ക്കുള്ള ഭാഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹഭാഗങ്ങള്‍ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."