സലാഹിന് ഹാട്രിക്; ലിവര്‍പൂളിന് ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ബേണ്‍മൗത്തിനെ ലിവര്‍പൂള്‍ കെട്ടുകെട്ടിച്ചത്. ജയത്തോടെ ലിവര്‍പൂളിന് 42 പോയിന്റായി. മുഹമ്മദ് സലാഹിന്റെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ലിവര്‍പൂള്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. 25, 48, 77 മിനുട്ടുകളിലായിരുന്നു സലാഹിന്റെ ഗോളുകള്‍. 68-ാം മിനുട്ടില്‍ സ്റ്റീവ് കോക്കിന്റെ സെല്‍ഫ് ഗോള്‍ ലിവര്‍പൂള്‍ ജയത്തിന്റെ കരുത്ത് കൂട്ടി. ഇന്ന് രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ ന്യൂ കാസില്‍ യുനൈറ്റഡ് വോള്‍വ്‌സിനെ നേരിടും. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 4-1 എന്ന സ്‌കോറിന് ഫുള്‍ഹാമിനെ തോല്‍പ്പിച്ചു. ആഷ്‌ലി യങ് (13), യുവാന്‍ മാട്ട (28), റൊമേലു ലുക്കാക്കു (42), മാര്‍കസ് റാഷ്‌ഫോര്‍ഡ് (82) എന്നിവരാണ് യുനൈറ്റഡിന് വേണ്ടി ഗോളുകള്‍ നേടിയത്. അബൂബക്കര്‍ കമാറയാണ് ഫുള്‍ഹാമിന് ആശ്വാസ ഗോള്‍ സമ്മാനിച്ചത്. ബേണ്‍ലി 1-0 ബ്രൈട്ടണെ പരാജയപ്പെടുത്തി. കര്‍ഡിഫ് സിറ്റി എതിരില്ലാത്ത ഒരു ഗോളിന് സതാംപ്ടണെയും കീഴടക്കി. 3-2 എന്ന സ്‌കോറിന് വെസ്റ്റ് ഹാം ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിന് ആഴ്‌സനല്‍ ഹഡര്‍ഫീല്‍ഡിനെ കീഴടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."