HOME
DETAILS
MAL
ക്രൂരപീഡനത്തിനിരയാകുന്ന കുട്ടികളെ സഹായിക്കുന്നവര്‍ക്ക് ധനസഹായം
backup
August 02 2017 | 20:08 PM
പാലക്കാട്: ക്രൂരപീഡനങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്ക് അടിയന്തര വൈദ്യസഹായം, ഭക്ഷണം, മരുന്ന്, യാത്രാചെലവ് എന്നിവയും പീഡനത്തിനിരയാകുന്ന കുട്ടിക്ക് ആശുപത്രിയില്‍ സഹായമായി നിയോഗിക്കുന്നവര്‍ക്ക് പ്രതിദിനം 6001200 രൂപ വേതനമായും ജില്ലാ ശിശു സംരക്ഷണ യൂനിറ്റില്‍ നിന്ന് നല്‍കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ക്രൂരപീഡനങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്ന വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും അങ്കണവാടി പ്രവര്‍ത്തകര്‍ക്കും മറ്റു സാമൂഹിക പ്രവര്‍ത്തകര്‍ക്കും ചെലവാകുന്ന തുക അനുവദിക്കുന്നതിന് സാമൂഹിക നീതി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ടെന്നും ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491-2531098, 8281 899 468.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."