HOME
DETAILS

ഹോമിയോ ഡിസ്‌പെന്‍സറികള്‍ റദ്ദാക്കി ധനവകുപ്പിന്റെ പുതിയ ഉത്തരവ്

  
backup
August 02 2017 | 20:08 PM

%e0%b4%b9%e0%b5%8b%e0%b4%ae%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%a1%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d

ശ്രീകൃഷ്ണപുരം: മലബാര്‍ മേഖലക്ക് പ്രതീക്ഷയേകി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഹോമിയോ ഡിസ്‌പെന്‍സെറികള്‍ റദ്ദാക്കി ധനവകുപ്പിന്റെ പുതിയ ഉത്തരവ്. ഡിസ്‌പെന്‍സറികള്‍ക്ക് വേണ്ട തസ്തികകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി പരിശോധനക്ക് വിധേയമാക്കുന്നതിനാണ് ഉത്തരവ് റദ്ദാക്കിയതെന്ന് ആയുഷ് വകുപ്പിന്റെ 242017 നമ്പര്‍ ഉത്തരവിലെ വിശദീകരണം. വിശദമായ പരിശോധനക്ക് ശേഷം പുതിയ ഉത്തരവുണ്ടാവുമെന്നാണ് അധികൃതരുടെ ഭാഷ്യം.

പുതുതായി അനുവദിച്ച ഡിസ്‌പെന്‍സറികളില്‍ 11 എണ്ണം പാലക്കാട് ജില്ലക്കാണ് ലഭിച്ചത്. ഒന്‍പതെണ്ണം തൃശൂരിനും, എട്ടെണ്ണം മലപ്പുറത്തിനും രണ്ടെ ണ്ണം കണ്ണൂരിനും അനുവദിച്ചു. വലിയ പ്രതീക്ഷയോടെയാണ് മലബാര്‍ മേഖല ഉത്തരവിനെ വരവേറ്റത്. സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് നിരവധി സംഘടനകളും രംഗത്ത് വന്നിരുന്നു. എന്നാല്‍ പുതിയ ഉത്തരവിലെ അവ്യക്തത മലബാര്‍ മേഖലയിലെ ഹോമിയോ ഗുണഭോക്താക്കളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.
പാലക്കാട് ജില്ലയില്‍ നിലവില്‍ 49 സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളും, 26 എന്‍.ആര്‍.എച്ച്.എം ഡിസ്‌പെന്‍സറിമാളുമുണ്ട്. സര്‍ക്കാര്‍ ഡിസ്‌പെന്‍സെറികളില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍, 1000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വലിപ്പമുള്ള ഡിസ്‌പെന്‍സെറികള്‍ ഒരു സ്വീപ്പര്‍ ഉള്‍പ്പെടെ നാലു ജീവനക്കാര്‍ ആവശ്യമുണ്ട്. എന്‍.ആര്‍.എച്ച്.എം ഡിസ്‌പെന്‍സെറികളില്‍ ഡോക്റ്ററുടെ ശമ്പളം കേന്ദ്ര സര്‍ക്കാര്‍ നല്‍കുമ്പോള്‍ മറ്റു അവശ്യ തസ്തികള്‍ക്കുള്ള പണം അതത് പഞ്ചായത്തുകള്‍ കണ്ടെത്തണം. ഇങ്ങനെ ആണെന്നിരിക്കെ ജില്ലയിലെ മിക്ക ഡിസ്‌പെന്‍സെറികളിലും ഫാര്‍മസിസ്റ്റുകളോ, മറ്റ് ജീവനക്കാരോ ഇല്ല. ദിവസ വേതനാടിസ്ഥാനത്തില്‍ വരെ നിയമനം നടത്തി ഡോക്ടറുടെ സേവനം കൃത്യമായി ലഭ്യമാക്കുമ്പോള്‍ ഫാര്‍മസിസ്റ്റുകളെ പിരിച്ചു വിടുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്.
ദിവസ വേതനക്കാരായ ഫാര്‍മസിസ്റ്റുകളെ മെയില്‍ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചു വിട്ടതായി ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടു. പരാതികള്‍ ഉയര്‍ന്നതിനാലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നതിനു വേണ്ടി പിരിച്ചു വിട്ടതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ എംപ്ലോയ്‌മെന്റ് മുഖേന നിയമനം നടത്തുന്നതിനാവശ്യമായ കാര്യമായ നടപടികള്‍ ഒന്നും രണ്ടു മാസത്തിലധികമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.ഒഴിവുകളുടെ വ്യക്തമായ കണക്കും,ശമ്പള സ്‌കെയിലും ഡി.എം.ഒയില്‍ നിന്ന് ലഭിക്കാത്തതാണ് എംപ്ലോയ്‌മെന്റ് വഴി നിയമനം നടക്കാത്തതെന്നും ആക്ഷേപമുണ്ട്. തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് ഫാര്‍മസിസ്റ്റുകള്‍ ജോലി ചെയ്തുവരുന്നത്. പകര്‍ച്ചവ്യാധികള്‍ നാട്ടില്‍ പടരുമ്പോള്‍ യോഗ്യതയുള്ള ഫാര്‍മസിസ്റ്റകളെ നിയമിക്കാതെ അധികൃതര്‍ അലംഭാവം കാണിക്കുന്നതായും ആരോപണമുണ്ട്. ഫാര്‍മസിസ്റ്റുകളെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ ആലത്തൂര്‍ എം.എല്‍.എ കെ.ഡി പ്രസേനന്‍, ഒറ്റപ്പാലം എം.എല്‍.എ.പി.ഉണ്ണി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു മാസത്തിനകം ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികള്‍ നികത്താനാവുമെന്ന് ഡി.എം.ഒ ഡോ. ലീല റാണി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago