പൗരത്വബില്ലിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്‌ലിം ലീഗ്; പി.കെ കുഞ്ഞാലിക്കുട്ടിയും സംഘവും മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വബില്ലിനെതിരേ നിയമപോരാട്ടത്തിനൊരുങ്ങി മുസ്‌ലിം ലീഗ്. ബില്‍ ലോക്‌സഭയില്‍ പാസായതിന് പിന്നാലെ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുല്‍ വഹാബ് എന്നിവരുള്‍പ്പെട്ട എം.പിമാരുടെ സംഘം മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലുമായി ചര്‍ച്ച നടത്തി.
അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് കുഞ്ഞാലിക്കുട്ടിയും സംഘവും കപില്‍ സിബലിനെ സന്ദര്‍ശിച്ചത്. ഇക്കാര്യം കുഞ്ഞാലിക്കുട്ടി തന്നെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയായിരുന്നു. ബില്ലിനെതിരായ നിയമനടപടികളുടെ സാധ്യതയെ കുറിച്ച് വിശദമായ ചര്‍ച്ചചെയ്തതായി അദ്ദേഹം സൂചിപ്പിച്ചു.
ഇന്നലെ ലോക്‌സഭയില്‍ പൗരത്വ ബില്‍ ഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് എം.പിമാര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഒരു മതവിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമമാണെന്നും ഇത് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കുഞ്ഞാലിക്കുട്ടി ചര്‍ച്ചക്കിടെ ആരോപിച്ചു.
ബില്ലില്‍ എവിടെയും മുസ്ലിമിനെ കുറിച്ച് പറയുന്നില്ലെന്നും കാര്യങ്ങള്‍ ആശയക്കുഴപ്പത്തിലാക്കാനാണ് താങ്കള്‍ ശ്രമിക്കുന്നതെന്നും പറഞ്ഞ് ബില്‍ അവതരിപ്പിച്ച അമിത് ഷാ കുഞ്ഞിലിക്കുട്ടിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ബില്ലിലെ വരികള്‍ വീണ്ടും ആവര്‍ത്തിച്ച് മുസ്‌ലിം മതവിഭാഗത്തെ കൃത്യമായി പരാമര്‍ശിക്കുന്ന ഭാഗം സഭയില്‍ അവതരിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."