കശ്മിര്; ഈ വര്‍ഷം വധിച്ചത് 225 ഭീകരരെ
കപൂര്‍ത്തല: ജമ്മുകശ്മിരില് ഈ വര്‍ഷം നടത്തിയ സൈനിക നടപടിയില്‍ 225 ഭീകരരെ കൊലപ്പെടുത്തിയതായി ഉത്തര സൈനിക കമാന്‍ഡര്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ്.
സര്‍ക്കാരിന്റെയും സുരക്ഷാ സൈന്യത്തിന്റെയും ശക്തമായ ഇടപെടലിനെ തുടര്‍ന്നു പ്രാദേശിക യുവാക്കള്‍ ഭീകരവാദത്തിലേക്കു പോകുന്നതു കുറയ്ക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ സാന്നിധ്യം വലിയ തോതില്‍ കുറക്കാനായിട്ടുണ്ടെന്നും സൈനിക സ്കൂള്‍ സന്ദര്‍ശനത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
പ്രാദേശിക തലത്തില്‍നിന്നു സൈന്യത്തിനു വലിയ തോതിലുള്ള സഹായം ലഭിക്കുന്നുണ്ട്. ഭീകരരുടെ നീക്കം പ്രതിരോധിക്കാന്‍ സൈന്യത്തിനു കഴിയുന്നതു പ്രാദേശിക പിന്തുണയുള്ളതുകൊണ്ടാണെന്നും രണ്‍ബീര്‍ സിങ് പറഞ്ഞു. ജമ്മുകശ്മിരില് സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരികയെന്നതാണ് സൈന്യത്തിന്റെ ലക്ഷ്യം. പാകിസ്താന് ഭീകരത വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."