പാചക വാതക സബ്സിഡി: യൂത്ത്ലീഗ് അടുപ്പു കൂട്ടി സമരം നടത്തി
കയ്പമംഗലം: പാചക വാതക സബ്സിഡി ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് കയ്പമംഗലം മണ്ഡലം കമ്മിറ്റി ചെന്ത്രാപ്പിന്നി സെന്ററില്‍ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്സല് ഉദ്ഘാടനം ചെയ്തു.
സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ചെടുത്ത് സാധാരണക്കാരന്റെ എക്കൗണ്ടിലിടുമെന്ന് പറഞ്ഞാണ് മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നും എന്നാല്‍ പാചക വാതക സിലിണ്ടറുകളുടെ സബ്സിഡി നിര്‍ത്തലാക്കാനുള്ള നീക്കത്തിലൂടെ നോട്ട് നിരോധനത്തിന് ശേഷം സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്നും അവസാനത്തെ നാണയവും പരസ്യമായി കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.കെ സക്കരിയ അധ്യക്ഷനായി.മണ്ഡലം ജന.സെക്രട്ടറി പി.എ അബ്ദുല്‍ ജലീല്‍, കെ.എച്ച് അന്‍സാരി, കെ.എം.സി.സി നിയോ: മണ്ഡലം നേതാക്കളായ പി.എസ് സജിത്ത്, ടി.എം മന്‍സൂര്‍, യൂത്ത് ലീഗ് നേതാക്കളായ വി.എം സൈഫുദീന്‍, പി.യു അനസ്, പി.എം സലീം, കെ.എസ്. മുഹമ്മദ് റാഫി, ഷാനവാസ് പതിയാശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."