HOME
DETAILS

ഇവര്‍ക്കും ജീവിക്കാന്‍ അവകാശമില്ലേ

  
backup
December 08 2018 | 20:12 PM

veenduvicharam-09-12-2018-a-sajeevan

 

ഒരു സുഹൃത്തിനു നേരിടേണ്ടിവന്ന ദുരനുഭവത്തിന്റെ കഥയാണു പറയുന്നത്. നേരിടേണ്ടിവന്ന എന്നു പറയുന്നതിനേക്കാള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിധിവൈപരീത്യമെന്നു പറയുന്നതായിരിക്കും ഉചിതം. കാരണം, ആ കടുത്ത പ്രതിസന്ധിയില്‍ നിന്ന് അദ്ദേഹവും കുടുംബവും ഇനിയും മോചിതരായിട്ടില്ല.
ആഴ്ചകള്‍ക്കു മുമ്പ് അദ്ദേഹത്തിന്റെ അനുജന് പനി വന്നു. സാധാരണപനിയാകുമെന്നും മരുന്നു കഴിച്ചാല്‍ ഒന്നോ രണ്ടോ ദിവസം കൊണ്ടു മാറുമെന്നുമാണു കരുതിയത്. രോഗിയെ പരിശോധിച്ചു മരുന്നു കുറിച്ചു നല്‍കിയ ഡോക്ടര്‍ക്കും അസാധാരണമായൊന്നും തോന്നിയില്ല.
പക്ഷേ, ദിവസങ്ങള്‍ കഴിയുന്തോറും പനി ഭീകരമായി. രോഗി അബോധാവസ്ഥയിലായി. ക്ലിനിക്കില്‍ നിന്നു ചെറിയ ആശുപത്രിയിലേയ്ക്കും അവിടെ നിന്നു കോഴിക്കോട്ടെ ഏറ്റവും വലിയ ആശുപത്രികളിലൊന്നിലേയ്ക്കും മാറ്റി. വാര്‍ഡില്‍ നിന്ന് ഐ.സി.യുവിലേയ്ക്കും വെന്റിലേറ്ററിലേയ്ക്കും രോഗിയെ മാറ്റി. രോഗനിലയില്‍ ഒരു മാറ്റവുമുണ്ടായില്ല, രോഗി അബോധാവസ്ഥയില്‍ തുടര്‍ന്നു.
മാറിമാറി നടത്തിയ വിവിധ പരിശോധനകള്‍ക്കൊടുവില്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി തലച്ചോറിലെ അണുബാധയാണ്. മധ്യകേരളത്തിലെ ഒരു ആശുപത്രിയിലേയ്ക്കു കൊണ്ടുപോകുന്നതാണു നല്ലതെന്നും അവര്‍ പറഞ്ഞു. അവിടെ ചികിത്സാചെലവ് ഇത്തിരി കൂടുതലായിരിക്കുമെന്ന മുന്നറിയിപ്പും നല്‍കി.
അതുവരെയുള്ള ചികിത്സാച്ചെലവു തന്നെ നാട്ടുകാരുടെ കാരുണ്യത്താലാണ് ഒത്തുകിട്ടിയത്. കുഞ്ഞനുജന്റെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രമായ ആഗ്രഹത്താല്‍ ആ സുഹൃത്ത് കിട്ടാവുന്നിടത്തു നിന്നൊക്കെ കടം വാങ്ങിയിരുന്നു. പണയം വയ്ക്കാന്‍ സ്വര്‍ണാഭരണങ്ങളോ വില്‍ക്കാന്‍ വീടുനില്‍ക്കുന്ന ഇത്തിരി തുണ്ടു സ്ഥലമോ അല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല. വീടു വിറ്റാല്‍ തെരുവിലിറങ്ങേണ്ടി വരും.
ആരുടെ മുന്നിലും കൈനീട്ടാത്ത അഭിമാനിയായിരുന്നു ആ സുഹൃത്ത്. എന്നാല്‍, അനുജന്റെ ചികിത്സാച്ചെലവിനു വേണ്ടി അദ്ദേഹം എല്ലാ വാതിലുകളും മുട്ടി. പണത്തിനായുള്ള ഓട്ടവും ആശുപത്രിയിലെ ഓട്ടവും കഴിഞ്ഞ് ജോലിയില്‍ മുടക്കം വരുത്താതെ അയാള്‍ എത്തിക്കൊണ്ടിരുന്നു. സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ തന്റെ മനസ്സിലെ സങ്കടങ്ങളുടെ കെട്ടഴിച്ചില്ല.
ഒരു ദിവസം അദ്ദേഹം തന്റെ മേലധികാരിക്ക് ഒരു അവധിയപേക്ഷ നല്‍കി. പത്തുദിവസത്തെ അവധി വേണം. അതിനു കാരണവും ആ അവധിയപേക്ഷയില്‍ വിശദമായി എഴുതിയിരുന്നു. 'അനുജന്റെ രോഗം ഗുരുതരമായി തുടരുകയാണ്. ഓരോ ദിവസവും ഒരു ലക്ഷത്തിലേറെ രൂപയുടെ ചെലവുണ്ട്. ഇതിനകം തന്നെ പന്ത്രണ്ടു ലക്ഷം രൂപ ചെലവായി. ഇനിയും നാട്ടുകാരെത്തന്നെ സമീപിക്കലല്ലാതെ മറ്റൊരു പോംവഴി കാണുന്നില്ല.'
ആ അവധിയപേക്ഷയ്ക്ക് നെടുവീര്‍പ്പിന്റെ ചൂടുണ്ടായിരുന്നു. അവധിയപേക്ഷ വായിച്ച ആ മേലധികാരി അറിയാതെ തേങ്ങിപ്പോയി എന്നാണു പറഞ്ഞത്. ഇത്തരമൊരു ഘട്ടത്തിനു സാക്ഷിയാകുന്ന ആരുടെ മനസ്സാണു ചഞ്ചലമാകാതിരിക്കുക.
പ്രിയ സഹോദരന്റെ ജീവന്‍ രക്ഷിക്കാനായുള്ള ആ സുഹൃത്തിന്റെ നെട്ടോട്ടത്തെക്കുറിച്ച് ആലോചിച്ചിരിക്കെയാണ് ടെലിവിഷനില്‍ ദയനീയമായ മറ്റൊരു സംഭവം കാണാനിടയായത്. ഒരു ഒറ്റമുറിക്കുടിലിനുള്ളിലേതായിരുന്നു ആ കരളലിയിക്കുന്ന ചിത്രം. മനോരോഗിയായ വൃദ്ധമാതാവ്, രോഗം വന്ന് തീര്‍ത്തും അവശരായ മധ്യവയ്‌സ്‌കരായ മൂന്നു സഹോദരങ്ങള്‍ അവരെ ചികിത്സിക്കാനും അവര്‍ക്ക് അന്നംകൊടുക്കാനുംവഴിയേതെന്നറിയാതെ ഉഴലുന്ന മധ്യവയസ്‌കനായ ഒരാള്‍.
സഹോദരങ്ങളില്‍ ഒരാള്‍ കുഷ്ഠരോഗിയാണ്.കൈകാല്‍ വിരലുകളില്‍ മിക്കതും വ്രണിതമായി അറ്റുപോയിരിക്കുന്നു. മറ്റു ശരീരഭാഗങ്ങളെക്കൂടി വ്രണം ആക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ആ മനുഷ്യന് എഴുന്നേല്‍ക്കാനോ സ്വയം ആഹാരം കഴിക്കാനോ കഴിയില്ല. മറ്റു സഹോദരങ്ങള്‍ കുഷ്ഠരോഗികളല്ലെങ്കിലും അവരെയും വിവിധ രോഗങ്ങള്‍ കീറപ്പായയില്‍ തളച്ചിട്ടിരിക്കുന്നു. മനോനില തെറ്റിയ മാതാവ് ഇത്തരി ശ്രദ്ധ തെറ്റിയാല്‍ മലമൂത്രവിസര്‍ജനത്തിലാവും കിടപ്പ്. ഉമ്മയെയും സഹോദരങ്ങളെയും പരിചരിക്കുന്നതിനിടയില്‍ സ്വന്തം ജീവിതം മറന്ന വ്യക്തിയാണ് ആ ഒറ്റമുറിക്കുടിലിലെ ഏക 'ആരോഗ്യ'വാന്‍.
ഈ രണ്ടു പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ ഇവിടെ അവതരിപ്പിച്ചത് ആരോഗ്യരംഗത്തു നാം എന്തെല്ലാമോ നേടിയെന്ന് മേനി പറയലില്‍ അത്ര അര്‍ത്ഥമൊന്നുമില്ലെന്നു പറയാനാണ്. ഈ രണ്ടു ചിത്രങ്ങളും തീര്‍ത്തും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു പറഞ്ഞു കൈകഴുകാന്‍ ആര്‍ക്കെങ്കിലും കഴിയുമോ.
ചികിത്സാച്ചെലവെന്ന മഹാമേരു താങ്ങാനാവാതെ ജീവിതം വഴിമുട്ടിപ്പോയ എത്രയെത്ര കുടുംബങ്ങളുണ്ട്. അവരുടെയൊന്നും ദുരിതകഥകള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാതെ പോകുന്നു. ഭാരിച്ച ചികിത്സാ ചെലവു താങ്ങാനാവാതെ എത്രയോ പേര്‍ വിധിക്കു കീഴടങ്ങുന്നു. പക്ഷേ, ആരോഗ്യരംഗത്തു ലോകനിലവാരത്തിലാണെന്നു നാം വൃഥാ അഭിമാനം കൊള്ളുന്നു.
ലോകനിലവാരമുള്ള ചികിത്സ ഇവിടെ ലഭ്യമല്ലെന്നു വിശ്വസിക്കുന്നതും അതിനൊത്തു പ്രവര്‍ത്തിക്കുന്നതും ഇവിടത്തെ പൊതുഖജനാവില്‍ നിന്നു പണം വാരാന്‍ സ്വാതന്ത്ര്യമുള്ള ജനപ്രതിനിധികളാണ്. അതുകൊണ്ടാണല്ലോ അവര്‍ അത്ര ഗൗരവമല്ലാത്തതെന്ന് അവരുടെ ആളുകള്‍ തന്നെ പറയുന്ന രോഗത്തിന്റെ ചികിത്സയ്ക്കായി വിദേശങ്ങളിലെ ഏറ്റവും പണച്ചെലവുള്ള ആശുപത്രികളില്‍ പോകുന്നത്.
കേരളത്തിലെ ജനപ്രതിനിധികളുടെ കാര്യം തന്നെയെടുക്കാം. കോടാനു കോടീശ്വരനായ ഒരു ജനപ്രതിനിധി വിദേശത്തു നടത്തിയ ചികിത്സയ്ക്കു ചെലവായത് അനേകം ലക്ഷങ്ങള്‍ അതു സ്വന്തം പോക്കറ്റില്‍ നിന്ന് എടുക്കാന്‍ അദ്ദേഹം തയാറായില്ല. കോടീശ്വരനാണെങ്കിലും പൊതുഖജനാവ് മുടിക്കാന്‍ തനിക്കും അവകാശമുണ്ടെന്നതാവാം അദ്ദേഹത്തിന്റെ ന്യായം. ജനപ്രതിനിധികളില്‍ ആരാണ് ചികിത്സയ്ക്കായി ലക്ഷങ്ങള്‍ എഴുതി വാങ്ങാത്തത്.
മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും രോഗം വന്നാല്‍ വിദഗ്ധചികിത്സ കിട്ടുക തന്നെ ചെയ്യണം. അതേ അവകാശം അവരെ തങ്ങളുടെ പ്രതിനിധികളാക്കിയ ജനത്തിനുമില്ലേ. ഇവിടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യങ്ങള്‍ ആവശ്യാനുസരണം ഏര്‍പ്പെടുത്താത്ത ഒറ്റ കാരണം കൊണ്ടല്ലേ ഇവിടെ സ്വകാര്യ ആശുപത്രികള്‍ തഴച്ചു വളരുന്നത്.
തങ്ങളുടെ രോഗചികിത്സയ്ക്കായി അമേരിക്കയിലെ മേയോ ആശുപത്രിയിലും മറ്റും പോകുന്നതിനെ ന്യായീകരിക്കുന്ന ഭരണാധികാരികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ദിവസം ഒരു ലക്ഷം രൂപയും മറ്റും ചികിത്സാചെലവിനു വഴി കണ്ടെത്താതെ പരക്കം പായുന്നവരോട് പറയാന്‍ എന്തു മറുപടിയാണുള്ളത്.
'കൈയില്‍ കാശില്ലെങ്കില്‍ പോയി തുലയ് ' എന്നോ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago