വെള്ളാപ്പള്ളിക്കെതിരേ എസ്.എന്‍.ഡി.പിയില്‍ പടയൊരുക്കം
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരേ എസ്.എന്‍.ഡി.പി യോഗത്തില്‍ വിമതരുടെ നേതൃത്വത്തില്‍ പടയൊരുക്കം. മാവേലിക്കര യൂനിയന്‍ പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ സുഭാഷ് വാസുവാണ് രംഗത്തുള്ളത്. എസ്.എന്‍ ട്രസ്റ്റിലും യൂനിയനിലും വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തിയെന്നാണ് സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള വിമത പക്ഷത്തിന്റെ ആരോപണം.
സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും എസ്.എന്‍.ഡി.പിയിലും എസ്.എന്‍ ട്രസ്റ്റിലും വന്‍ അഴിമതിയാണ് നടക്കുന്നതെന്നും വിമതപക്ഷം ആരോപിക്കുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക യൂനിയനുകളും വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പ്രവര്‍ത്തനത്തില്‍ കടുത്ത വിയോജിപ്പുള്ളവരാണെന്നുമാണ് സുഭാഷ് വാസുവും അനുകൂലികളും പറയുന്നത്.
136 യുനിയനുകളില് 90 യൂനിയനുകള്‍ ഒപ്പമുണ്ടെന്നാണ് അവകാശവാദം. അടുത്തമാസം ഇവരുടെ യോഗം വിളിച്ച് പരസ്യമായി പ്രതികരിക്കാനാണ് നീക്കം. അതേസമയം, സുഭാഷ് വാസുവിന്റെ നീക്കത്തെക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നാണ് വെള്ളാപ്പള്ളി നടേശന് പറയുന്നത്. എല്ലാറ്റിനും സമുദായം മറുപടി നല്‍കുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."