സര്‍ക്കാരിന് ബാധ്യത ജനങ്ങളോട് മാത്രം: മന്ത്രി എ.കെ ശശീന്ദ്രന്
കോഴിക്കോട്: യു.ഡി.എഫ് ഭരണകാലത്തെ അഴിമതിക്കെതിരേയുള്ള ജനവിധിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റിയത്. ഈ യാഥാര്‍ഥ്യം പ്രവര്‍ത്തകരുടെ മനസ്സിലുണ്ടായിരിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.
എന്‍.സി.പി കോഴിക്കോട് നോര്‍ത്ത് ബ്ലോക്ക് കുടുംബ സംഗമത്തോടനുബന്ധിച്ച് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ഇ. ബേബിവാസന് അധ്യക്ഷനായി. പ്രൊഫ ജോബ് കാട്ടൂര്‍, എം. ആലിക്കോയ, അഡ്വ സൂര്യനാരായണന്, പി.എം കരുണാകരന്, എന്‍.പി പത്മനാഭന്, ഇ. ശശീന്ദ്രദാസ്, വിനോദ് മേച്ചേരി, ഷൈല ചാക്കോ,
സുജാത ഗോപാലകൃഷ്ണന്, എന്‍.പി പ്രേംദാസ്, എം. യതീന്ദ്രനാഥ്, കെ. ഹരിദാസന്, കെ. ചന്ദ്രന്, തിരുവിച്ചറ മോഹന്‍ദാസ്,
കെ.പി ശിവന്, പി. നൗഷാദ്, സി.പി അബ്ദുറഹ്മാന്, എം. കനകദാസ്, പി. ഗോപിനാഥന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."