പൗരത്വ ഭേദഗതി ബില്‍ വിവേചനപരം: സെബാസ്റ്റ്യന്‍ പോള്‍
ആലപ്പുഴ: പൗരത്വ ഭേദഗതി ബില്‍ വിവേചനപരവും മതനിരപേക്ഷയ്‌ക്കെതിരുമാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. പ്രസ്‌ക്ലബ് സംഘടിപ്പിച്ച 'മനുഷ്യാവകാശവും മാധ്യമങ്ങളും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു രാഷ്ട്രത്തിനായുള്ള ചുവടുവയ്പാണ് പൗരത്വ ബില്ലെന്നും ഇതില്‍ മനുഷ്യാവകാശ ലംഘനമുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മതപരമായ വിവേചനം പാടില്ലെന്ന് ഭരണഘടന പറയുമ്പോള്‍ മുസ്‌ലിമാണെങ്കില്‍ പൗരത്വമില്ലെന്നാണ് പൗരത്വ ബില്ലിലൂടെ പ്രഖ്യാപിക്കുന്നത്. ദേശീയതയും പൗരത്വവും മതാടിസ്ഥാനത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
എല്ലാ മനുഷ്യര്‍ക്കും ദേശീയത അവരവരുടെ അവകാശമാണ്. ഇന്നത്തെ ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ അപ്രാപ്യമാകുന്ന അവസ്ഥയാണ്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിനുള്ള അന്തരീക്ഷം പോലും ഇന്ത്യയില്‍ ഇല്ലെന്നതാണ് വാസ്തവം.നിര്‍ഭയം പ്രവര്‍ത്തിക്കാന്‍ മാധ്യമങ്ങള്‍ സമരം ഏറ്റെടുക്കേണ്ടി വരും. കേരളത്തിലെ സ്ഥിതിയും ഭിന്നമല്ല. മൂന്നു വര്‍ഷമായി കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക് നിലനില്‍ക്കുന്നു.
ഭരണകൂടത്തിന് ഇഷ്ടക്കേടുണ്ടാക്കുന്ന ഒന്നും വാര്‍ത്തയാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിന് പോലും രക്ഷയില്ലാത്ത അവസ്ഥയാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."