പ്രധാന്‍മന്ത്രി ഭാരതീയ ജെന്‍ഔഷധി കേന്ദ്രം ഉദ്ഘാടനം ശനിയാഴ്ച
കല്‍പ്പറ്റ: നന്മ ചാരിറ്റബള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കമ്പളക്കാട് പ്രധാന്മന്ത്രിജെന്ഔഷധി കേന്ദ്രയുടെ ഉദ്ഘാടനം അഞ്ചിന് രാവിലെ 10.30ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് നന്മ മെഡിക്കല്‍ സ്റ്റോറിന്റെയും ഉദ്ഘാടനം നടത്തും. 75 ശതമാനം വരെ വില കുറച്ച് ജീവന്‍രക്ഷ മരുന്നുകള്‍ നല്കാന് സാധിക്കും. ഉദ്ഘാടന ചടങ്ങില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷനാകും. കടവന്‍ ഹംസ ആദ്യവില്‍പ്പന നിര്‍വഹിക്കും.
അനില്‍ പി വാര്യര്‍, എം ഗോപകുമാര്‍, കൈരളി ടി.എം.ടി, എം.ഡി പഹലിഷ, വജ്രം ടി.എം.ടി സ്റ്റീല്ബാര് ഡയരക്ടര്‍ നവാസ് എന്നിവര്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തും. ജില്ലാ പഞ്ചായത്തംഗം പി ഇസ്മായില്‍, കെ.കെ അഹമ്മദ് ഹാജി സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.കെ മുത്തലിബ്, എം വേലായുധന്, സി രവീന്ദ്രന്, സലിം കടവന്‍, പി.സി ഇബ്രാഹിം ഹാജി, ബേബി പുന്നക്കല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."