അഹമ്മദ് കുട്ടി മുസ്‌ലിയാര്‍: നഷ്ടമായത് നാടിന്റെ പ്രിയ ഗുരുവര്യനെ
എളേറ്റില്‍: കഴിഞ്ഞ ദിവസം വിടപറഞ്ഞ കിഴക്കേവീട്ടില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ എന്ന കെ.വി ഉസ്താദിന്റെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. നാലുപതിറ്റാണ്ട് എളേറ്റില്‍ തബ്‌ലീഗുല്‍ ഇസ്‌ലാം മദ്‌റസയില്‍ അധ്യാപനം നടത്തിയ ഇദ്ദേഹത്തിന് അനേകം ശിഷ്യഗണങ്ങളുണ്ട്. എളിമയാര്‍ന്ന ഇടപെടലുകളും വിനയവും നാട്ടുകാര്‍ക്ക് സര്‍വസ്വീകാര്യനാക്കി. എളേറ്റില്‍ പ്രദേശത്ത് സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം.
കുറ്റിക്കാട്ടൂര്‍ ഇമ്പിച്ചാലി മുസ്‌ലിയാരുടെ ശിക്ഷണത്തില്‍ കോളിക്കല്‍ പള്ളി ദര്‍സിലാണ് മതപഠനം നടത്തിയത്. വട്ടോളി ടൗണ്‍ മസ്ജിദ്, പുന്നശ്ശേരി മദ്‌റസ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എളേറ്റില്‍ ടൗണ്‍ മസ്ജിദ്, കണ്ണിട്ടമാക്കില്‍ ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് വന്‍ ജനാവലിയാണ് പങ്കെടുത്തത്.
എളേറ്റില്‍ ടൗണ്‍ മസ്ജിദ് കമ്മിറ്റിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക് സെന്ററും സംയുക്തമായി എളേറ്റില്‍ മസ്ജിദ് പരിസരത്തു നടത്തിയ അനുസ്മരണ പരിപാടി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മുത്തലിബ് ദാരിമി അധ്യക്ഷനായി. സി.ടി ഭരതന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ എം.എ ഗഫൂര്‍ മാസ്റ്റര്‍, ആഷിഖ് റഹ്മാന്‍, എം.എസ് മുഹമ്മദ് മാസ്റ്റര്‍, എം.പി മുഹമ്മദ് മുസ്‌ലിയാര്‍, സമദ് വട്ടോളി, എ.ടി മുഹമ്മദ് മാസ്റ്റര്‍, കെ.കെ നാസര്‍ ഹാജി, കെ.പി.എം ബഷീര്‍ ദാരിമി, പി.ടി മുഹമ്മദ്, എ.കെ ഷാജഹാന്‍, കെ.പി മുഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."