HOME
DETAILS
MAL
'മുസ്ലിംകളുടെ രാജ്യസ്നേഹത്തില്‍ ആര്‍ക്കാണ് സംശയം?'
backup
December 11 2019 | 03:12 AM
രാംപൂര്‍: ഇന്ത്യയിലെ മുസ്ലിംകള് സ്വന്തം രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ചവരാണെന്നും അവരുടെ രാജ്യസ്നേഹത്തില്‍ ആര്‍ക്കാണ് സംശയമെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് എം.പി.
1947ല്‍ ഇന്ത്യ വിഭജിക്കപ്പെടുമ്പോള്‍ പാകിസ്താനിലേക്കു പോകുന്നോ, ഇന്ത്യയില്‍ തുടരുന്നോ എന്ന ചോദ്യത്തിനു നിസങ്കോചം ഇന്ത്യയില്‍ തുടരുമെന്ന തീരുമാനം പറഞ്ഞവരാണ് മുസ്ലിംകള്. അവരാണ് മറ്റാരെക്കാളും രാജ്യസ്നേഹികള്‍. ഈ ബില്‍ രാജ്യസ്നേഹത്തിനുള്ള ശിക്ഷയാണെങ്കില്‍, ജനാധിപത്യത്തില്‍ തലകള്‍ മാത്രമാണ് എണ്ണപ്പെടുന്നത്, ബുദ്ധിയല്ല എന്നു മാത്രമാണ് തനിക്കു പറയാനുള്ളതെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."