ഭര്‍ത്താവ് മര്‍ദനമേറ്റ് മരിച്ച സംഭവം: യുവതി അറസ്റ്റില്‍
കരുനാഗപ്പള്ളി: ഭര്‍ത്താവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. പുതുപ്പള്ളി ദേവികുളങ്ങര സഹദായുടെ മകള്‍ വിദ്യാമോളെയാ(29)ണ് ഓച്ചിറ പൊലിസ് അറസ്റ്റ് ചെയ്തത്. പൊലിസ് നിരീക്ഷണത്തിലായിരുന്ന ഇവരെ കായംകുളത്ത് ജോലി ചെയ്തിരുന്ന ബേക്കറിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.
മറ്റ് പ്രതികളായ യുവതിയുടെ കാമുകന്‍ ക്ലാപ്പന കല്ലേശേരില്‍ സുരേഷ് (25),സുനീഷ് ഭവനില്‍ സുനീഷ് (27), വരവിള കടപ്പുറത്തേരില്‍ കണ്ണനെന്ന് വിളിക്കുന്ന രാജീവ് (30) എന്നിവര്‍ റിമാന്‍ഡിലാണ്. കഴിഞ്ഞമാസം അഞ്ചിന് പുലര്‍ച്ചെ പ്രയാര്‍ ജങ്ഷന് സമീപം വിദ്യാമോളുടെ ഭര്‍ത്താവ് രാജേഷിനെ മര്‍ദനമേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രാജേഷ് ഒന്‍പതിന് രാവിലെയാണ് മരിച്ചത്. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ആന്തരീക അവയവങ്ങള്‍ക്ക് ക്ഷതമേറ്റായിരുന്നു മരണം.
പ്രതിയായ സുരേഷും വിദ്യയുമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ മാസം രണ്ടിന് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ രാജേഷ് വിദ്യയുമായി വഴക്കുണ്ടാകുകയും തുടര്‍ന്ന് അവരെ വീട്ടില്‍ നിന്നും ഇറക്കിവിടുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായി പ്രതികള്‍ ഗുഡോലോചന നടത്തി രാജേഷിനെ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. അഭിഷേക് (ഒന്‍പത്) മകനാണ്. ഓച്ചിറ എസ്.ഐ സുജാതന്‍ പിള്ള, സി.പി.ഒ പ്രസന്ന, സീമ മോള്‍ ചേര്‍ന്നാാാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."