സമസ്ത പ്രളയ ദുരിതാശ്വാസം: രണ്ടാംഘട്ടം വിതരണം ചെയ്തു
കല്‍പ്പറ്റ: സമൂഹത്തിന്റെ അവശ്യമേഖലകളില്‍ സന്ദര്‍ഭോചിതമായി ഇടപെടുന്ന സംഘടനയാണ് സമസ്തയെന്നും കേവലം മത വിഷയങ്ങളിലൊതുങ്ങാതെ ജീവല്‍ പ്രശ്നങ്ങളിലും ഇടപെട്ട പാരമ്പര്യമാണ് സമസ്തയ്ക്കുള്ളതെന്നും കേന്ദ്ര മുശാവറ അംഗവും ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന സെക്രട്ടറിയുമായ എ.വി അബ്ദുറഹിമാന് മുസ്ലിയാര് പറഞ്ഞു. സമസ്ത പ്രളയക്കെടുതി പുനരധിവാസ പദ്ധതിയില്‍ നിന്നുള്ള രണ്ടാംഘട്ട സഹായവിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടിവ് അംഗം പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായി. പ്രളയക്കെടുതിക്കിരയായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള സഹായങ്ങള്‍ മുശാവറ അംഗം കെ.ടി ഹംസ മുസ്ലിയാര് കൈമാറി. സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, കാഞ്ഞായി മമ്മൂട്ടി മുസ്ലിയാര്, അശ്റഫ് ഫൈസി പനമരം, കെ.പി കോയ കുറ്റിക്കാട്ടൂര്‍, ഇബ്റാഹിം മാസ്റ്റര്‍, എം. മുഹമ്മദ് ബഷീര്‍, ഉസ്മാന് ഫൈസി, അബ്ബാസ് ഫൈസി, ശുഹൈബ് ഹൈതമി, കാഞ്ഞായി ഉസ്മാന്, ശംസുദ്ദീന്‍ റഹ്മാനി, മുഹമ്മദ് കുട്ടി ഹസനി, മൊയ്തീന് കുട്ടി യമാനി, സൈനുല്‍ ആബിദ് ദാരിമി, എം.കെ ഇബ്റാഹിം മൗലവി, മുഫത്തിശുമാരായ കെ.കെ.എം ഹനീഫ ഫൈസി, ഉമര്‍ ബാഖവി, ഇബ്റാഹിം ദാരിമി, പി.സി മൊയ്തു ദാരിമി സംബന്ധിച്ചു.
സമസ്ത മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതവും ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു. ഒന്നാംഘട്ട വിതരണം മേപ്പാടിയില്‍ വച്ച് നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."