HOME
DETAILS
MAL
പൊലിസ് മര്‍ദനമേറ്റ നസീഫിന് സര്‍ക്കാര്‍ സഹായം നല്‍കണം
backup
August 08 2016 | 22:08 PM
വടകര: കഴിഞ്ഞ ദിവസം ഓര്‍ക്കാട്ടേരിയില്‍ എടച്ചേരി പൊലിസിന്റെ മര്‍ദനമേറ്റ കുന്നുമ്മക്കരയിലെ മുഹമ്മദ് നസീഫിന്റെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് യൂത്തലീഗ് വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പ്രതിപക്ഷ ഉപനേതാവ് എന്നിവര്‍ക്ക് പരാതിനല്‍കാനും യോഗം തീരുമാനിച്ചു.
നസീഫ് ഇപ്പോഴും ആശുപത്രിയിലാണ് ഇയാളുടെ കേള്‍വിക്ക് കുറവും നീരുമുണ്ട്. കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം തീരുമാനിച്ചു.
യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷുഹൈബ് കുന്നത്ത്, അഫ്നാസ് ചോറോട്, ഷംസീര്‍ വി.പി, അന്‍സീര്‍ പനോളി, മുനീര്‍ പനങ്ങോട്ട്, റാഷിദ് ടി.ജി, ഷിനൂബ് എന്‍.കെ, മന്‍സൂര്‍ പി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."