HOME
DETAILS

തെങ്ങിലക്കടവില്‍ ഇതരസംസ്ഥാന തൊഴിലാളികളില്‍ കോളറയുടെ ലക്ഷണം: നാട് ഭീതിയില്‍

  
backup
August 02 2017 | 20:08 PM

%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a4%e0%b4%b0%e0%b4%b8%e0%b4%82-2

മാവൂര്‍: തെങ്ങിലക്കടവില്‍ ഇതരസംസ്ഥാന തൊഴിലാളികളില്‍ അഞ്ചുപേര്‍ക്ക് കോളറയുടെ ലക്ഷണം. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമംബഗാള്‍ സ്വദേശികളായ ഖമറുല്‍ ശൈഖ് (35), അറോലുദ്ദീന്‍ (32), മുഹമ്മദ് (40), ബുല്‍ബുല്‍ (19), അസീം(19) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 

കഴിഞ്ഞ 10 ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍നിന്ന് വന്ന ഖമറുല്‍ ശൈഖിനാണ് ആദ്യം അസുഖം ബാധിച്ചത്. ഇയാളെ കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അറോലുദ്ദീനെയും മുഹമ്മദിനെയും കഴിഞ്ഞദിവസവും മറ്റുരണ്ടു പേരെ ഇന്നലേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ പേര്‍ക്ക് കോളറയുടെ ലക്ഷണം റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലാ അഡിഷണല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി, ടെക്‌നിക്കല്‍ അസി. കെ.ടി മോഹനന്‍, സി. നാരായണന്‍, സിവില്‍ സര്‍ജന്‍ ഡോ. ബേബി പ്രീത, ഹെല്‍ത്ത് സൂപ്രണ്ട് പി.പി മുരളീധരന്‍, എച്ച്.ഐ പി ഉണ്ണികൃഷ്ണന്‍, ജെ.എച്ച്.ഐ ജസ്റ്റി ജെ. ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ഉസ്മാന്‍, കവിതാഭായ്, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഇവര്‍ ഉപയോഗിച്ച പൊതുകിണറിലെ വെള്ളം പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ സാങ്കേതികമായി കോളറയുടെ ലക്ഷണമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഇവരെ കൂടുതല്‍ പരിശോധനയ്ക്കു ശേഷം ഇന്ന് മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. ആരോഗ്യവകുപ്പ്-പഞ്ചായത്ത് അധികൃതര്‍ തെങ്ങിലക്കടവിലെത്തി നാട്ടുകാരുടെ പ്രത്യേക യോഗം വിളിച്ച് രോഗസ്ഥിരീകരണത്തിനു ശേഷം കൂടുതല്‍ നടപടിയുണ്ടാവുകയുള്ളൂവെന്ന് നാട്ടുകാരെ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  23 days ago
No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  23 days ago
No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  23 days ago
No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  23 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  23 days ago
No Image

ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

National
  •  23 days ago
No Image

വാഹന പ്രേമികള്‍ക്ക് ആവേശമായി അബൂദബി സ്‌പോര്‍ട്‌സ് കാര്‍ മീറ്റപ്പ് 

uae
  •  23 days ago
No Image

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  23 days ago
No Image

പ്രവാസിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍

Kerala
  •  23 days ago
No Image

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യയെ തൃശൂരില്‍ നിന്ന് കണ്ടെത്തി; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

Kerala
  •  23 days ago