HOME
DETAILS

ഭരണഘടനോത്സവവുമായി 'വി ദി പീപ്പിള്‍' കൊല്ലത്ത്

  
backup
December 09 2018 | 03:12 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%a6%e0%b4%bf

കൊല്ലം: ഭരണഘടനയുടെ ആധികാരികതയും നൈതികതയും ഉയര്‍ത്തിപ്പിടിച്ച് 'വി ദി പീപ്പിള്‍' സഘടിപ്പിക്കുന്ന ഭരണഘടനോത്സവം ഇന്ന് വൈകിട്ട് 4.30ന് മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ഉദ്ഘാടനം ചെയ്യും. ചിന്നക്കട ബസ് ബേയില്‍ ഉയര്‍ത്തിയ താല്‍കാലിക പന്തലിലാണ് ആദ്യ രണ്ടു ദിവസത്തെ പരിപാടികള്‍.
സമാപന ദിവസമായ ചൊവ്വാഴ്ച ബീച്ചാണ് വേദി. 'നാം ജനങ്ങള്‍, നമ്മുടെ ഭരണഘടന' എന്ന വിഷയത്തില്‍ ടീസ്റ്റ സെതല്‍വാദ് പ്രഭാഷണം നടത്തും. ഉദ്ഘാടനത്തിനു മുന്നോടിയായി വിവിധ സംഘങ്ങള്‍ അവതരിപ്പിക്കുന്ന ശിങ്കാരിമേളം അരങ്ങേറും. തുടര്‍ന്ന് കാഥികന്‍ വി. ഹര്‍ഷകുമാര്‍ കുമാരനാശാന്റെ 'ദുരവസ്ഥ' കഥാപ്രസംഗം അവതരിപ്പിക്കും. പ്രശസ്ത കൊമേഡിയന്‍ ജോസഫ് വില്‍സണ്‍ അവതരിപ്പിയ്ക്കുന്ന ശബ്ദാനുകരണ പരിപാടി, മാജിക് ഷോ എന്നിവ നടക്കും. എട്ടിന് പ്രശസ്ത മ്യൂസിക് ബാന്‍ഡ് ആയ ഊരാളി അവതരിപ്പിയ്ക്കുന്ന സംഗീത പരിപാടി.
ഭരണഘടനോത്സവത്തിന് മുന്നോടിയായി ഇന്നലെ നഗരത്തില്‍ തീയറ്റര്‍ മാര്‍ച്ച് നടന്നു. നൂറുകണക്കിന് നാടക പ്രവര്‍ത്തകരും പങ്കെടുത്തു. വിവിധ നാടകങ്ങളിലെ കഥാപാത്രങ്ങളായിട്ടാണ് നാടകപ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. ഭരണഘടനയിലെ വിവിധ ആര്‍ട്ടിക്കിളുകള്‍ ഉറക്കെ ഉരുവിട്ടായിരുന്നു സാംസ്‌കാരിക പ്രവര്‍ത്തകര്‍ അണിനിരന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികളും വായനശാല പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിയ്ക്കുന്ന ഘോഷയാത്രകള്‍, പ്രഭാഷണങ്ങള്‍, അവതരണങ്ങള്‍,സംഗീതപരിപാടികള്‍, പ്രതിഷ്ഠാപനങ്ങള്‍, കൂട്ടായ്മകള്‍, ഭരണഘടനാ പാരായണം എന്നിവ പരിപാടിയുടെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. ചലച്ചിത്ര തീയറ്റര്‍ പ്രതിഭകള്‍, ഭരണഘടനാവിദഗ്ദര്‍, സംഗീതജ്ഞര്‍, സാംസ്‌കാരിക പ്രതിഭകള്‍, ശില്‍പികള്‍, ചിത്രകാരന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, ബുദ്ധീജീവികള്‍, ലൈബ്രറി പ്രവര്‍ത്തകര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിയ്ക്കുന്ന ബഹുജനങ്ങള്‍, വിദ്യാര്‍ത്ഥിപ്രതിഭകള്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
ജില്ലയിലെ പ്രമുഖ തീയറ്റര്‍ ഗ്രൂപ്പുകള്‍ നാടകങ്ങള്‍ അവതരിപ്പിയ്ക്കും. ചിത്രകാരന്മാര്‍ ചിത്രരചനാ കൂട്ടായ്മകളും ശില്‍പികള്‍ പ്രതിഷ്ഠാപനങ്ങളും നടത്തും. ആയിരം സ്ത്രീകള്‍ അണിനിരക്കുന്ന മെഗാതിരുവാതിര പരിപാടിയുടെ മറ്റൊരു ആകര്‍ഷണമാകും. ചൊവ്വാഴ്ച വൈകിട്ട് ആയിരങ്ങള്‍ പങ്കെടുക്കുന്ന ഘോഷയാത്ര ചിന്നക്കടയില്‍ നിന്നും ബീച്ചിലേക്ക്. തുടര്‍ന്ന് സമാപന സമ്മേളനം നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago