HOME
DETAILS
MAL
പ്രളയബാധിതര്‍ക്ക് നല്‍കിയത് കേടായ ഭക്ഷ്യവസ്തുക്കള്‍; പ്രതിഷേധം വ്യാപകം
backup
December 09 2018 | 03:12 AM
അന്തിക്കാട്: പ്രളയബാധിതര്‍ക്ക് നല്‍കിയത് ഉപയോഗശൂന്യമായതും കേടായതുമായ ഭക്ഷ്യവസ്തുക്കളെന്ന് പരാതി. താന്ന്യത്ത് പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാംപ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടപ്പോള്‍ നല്കിയ ഭക്ഷ്യവസ്തുക്കളാണ് കേടായതെന്ന് പരാതി ഉയര്‍ന്നത്.
റവ, ആട്ട എന്നിവയില്‍ പൂപ്പലും ഒച്ചും ബാധിച്ചിട്ടുണ്ട്. പഞ്ചസാര, ഉപ്പ് എന്നിവ ഈര്‍പ്പം ബാധിച്ചു കേടായ നിലയിലാണ്. താന്ന്യം ഗവ.ആശുപത്രിയുടെ ഉപയോഗിക്കാത്ത മുറിയിലും വരാന്തയിലുമാണ് ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാംപിലേക്കായി സംഭരിച്ച ഭക്ഷ്യവസ്തുക്കളാണ് അധികൃതരുടെ അനാസ്ഥ മൂലം നശിച്ചത്.
യഥാസമയം അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാതെ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗശൂന്യമാക്കിയവര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."