ഹരിതകേരളം മിഷന്‍ വാര്‍ഷികം: കനോലി കനാല്‍ പുനരുജ്ജീവിപ്പിക്കുന്നു
തൃശൂര്‍: ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനം നടന്നു. കനോലി കനാല്‍ ശുചീകരണയജ്ഞത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലായി ഒഴുകുന്ന കനോലി കനാലിന്റെ നവീകരണത്തിനാണ് ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും പഞ്ചായത്തിലെ പൗരാവലിയും അടങ്ങുന്ന കൂട്ടായ്മ നേതൃത്വം നല്‍കിയത്. അയ്യായിരം പേരെ ഉള്‍പ്പെടുത്തിയുള്ള വന്‍ ശുചീകരണത്തിനാണു ഇതോടെ തുടക്കമായത്.
എടത്തിരുത്തി മുതല്‍ കൊട്ടേക്കടവ് പാലം വരെയുള്ള പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലായാണ് ശുചീകരണം. തീരദേശത്തിന്റെ കാര്‍ഷികസാമൂഹിക മേഖലയില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്ന കനോലി കനാലിനെ സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് ഏറെക്കാലമായി. മാലിന്യങ്ങള്‍ അടഞ്ഞു വെള്ളത്തിന്റെ ഒഴുക്ക് നഷ്ടപ്പെട്ടു. തുടര്‍ന്നാണു കനാലിന്റെ സംരക്ഷണത്തിനായി നാട്ടുകാരും ജനപ്രതിനിധികളും സന്നദ്ധസേവകരും പഞ്ചായത്തും കൈകോര്‍ക്കുന്നത്. കനാലിലെ ജൈവമാലിന്യങ്ങളും അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും പൂര്‍ണമായും നീക്കം ചെയ്യും. കനാലിലേക്കു വളര്‍ന്നു നില്‍ക്കുന്ന പാഴ്‌ചെടികളും മരകൊമ്പുകളും വെട്ടിമാറ്റും. നാട്ടുകാരും ജനപ്രതിനിധികളും മാത്രമല്ല, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ശുചീകരണത്തില്‍ പങ്കാളികളാകും.
പഞ്ചായത്തിനു കീഴിലുള്ള പദ്ധതിയാണിത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കാനും പദ്ധതിയുണ്ട്. കനാലിനെ ഭാഗങ്ങളായി തിരിച്ചാകും തുടര്‍നിര്‍മാണം. ശുചീകരണ പ്രവര്‍ത്തനത്തിന്റെ പ്രാരംഭോദ്ഘാടനം ഇ.ടി ടെസണ്‍ മാസ്റ്റര്‍ എം.എല്‍.എ ചണ്ടി നീക്കി ഉദ്ഘാടനം നിര്‍വഹിച്ചു.
എടത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന വിശ്വന്‍, എടത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി സതീഷ്, സെക്രട്ടറി എ.വൈ സാജിത, കൃഷി ഓഫിസര്‍ പി.എം റുബീന, പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയനേതാക്കള്‍, പൗരാവലി പ്രതിനിധികള്‍ പങ്കെടുത്തു.
പെരിങ്ങാട് പുഴയുടെ പുനരുജ്ജീവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പാവറട്ടി പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ പരിപാടിയില്‍ പ്രതിജ്ഞ, കണ്ടല്‍ചെടി നടീല്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമല സേതുമാധവന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.എസ് ജയകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."