ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി
റിയാദ്: മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തടയുന്നതിനും പരസ്പര സഹകരണം ആവശ്യമാണെന്ന് വ്യക്തമാക്കി ഗൾഫ് സഹകരണ കൗൺസിൽ ഉച്ച്കൊടി റിയാദിൽ ചേർന്നു. ജി സി സി ആസ്ഥാനത്ത് ചേർന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ നാല്പതാമത് ഉച്ചകോടിയിലാണ് ഇറാന്റെ സമീപനങ്ങളിലും കടന്നു കയറ്റത്തിലും പ്രതിരോധിക്കുവാൻ പൂർണ്ണ ഐക്യം ആഹ്വാനം ചെയ്തത്. സഹകരണ കൗൺസിൽ രാജ്യങ്ങളിലെ നേതൃത്വം ഇക്കാര്യങ്ങളിൽ പരിപൂർണ്ണ ഐക്യം ശ്രദ്ധിക്കണമെന്ന് ഉണർത്തുന്നതായിരുന്നു അധ്യക്ഷത വഹിച്ച സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ പ്രസംഗം. അംഗ രാജ്യങ്ങളുടെ ഐക്യത്തിനും ആഹ്വാനമുണ്ടായി. ആറ് ജിസിസി അംഗ രാജ്യങ്ങളുടെയും സാമ്പത്തിക , സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്നതും യോഗം ചേർച്ച ചെയ്‌തു. 2025-ഓടെ ജിസിസി രാജ്യങ്ങളുടെ സമ്പൂർണ്ണ സാമ്പത്തിക സഹകരണമാണ് ജിസിസിയുടെ ലക്ഷ്യം. ഇതിന് മുന്നോടിയായി ഐക്യം രാജ്യങ്ങള്‍ക്കിടയില്‍ വർധിപ്പിക്കാനാണ് തീരുമാനം. അതേസമയം, ഏവരും കാത്തിരുന്ന ഖത്തർ പ്രതിസന്ധി യോഗത്തിൽ യില്ലെന്നാണ് സൂചന . എന്നാൽ, ഐക്യാഹ്വാനം കൂടുതൽ സഹകരണ പാതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സഹകരണ ചര്‍ച്ചകള്‍ പുതിയ പ്രതീക്ഷയാണെന്നും അടുത്ത ഉച്ചകോടിയില്‍ അത് പ്രതിഫലിക്കുമെന്നും കുവൈത്ത് അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മേഖലയിൽ ഇറാൻ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അവയെ നേരിടാൻ ഗൾഫ് രാഷ്‌ട്രങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണം. മേഖലയുടെ സുരക്ഷക്ക് തന്നെ തുരങ്കം വെക്കുന്ന ശ്രമങ്ങളാണ് ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇതിനെ നേരിടാൻ ഐക്യ ബോധ്യത്തോടെയുള്ള പ്രവർത്തനമാണ് വേണ്ടത. വിവിധ മേഖലയിൽ നിന്നുള്ള വിവിധ തരത്തിലുള്ള ആക്രമണങ്ങൾ ചെറുക്കൻ ജി സി സി രാഷ്‌ട്രങ്ങൾ സ്വന്തമായി കരുത്തുണ്ടാവണം. കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി പ്രത്യേക രാഷ്ട്രം എന്ന ഫലസ്തീന്‍റെ സ്വപ്നത്തിനൊപ്പമാണ് ജിസിസി രാജ്യങ്ങളെന്നും സൽമാൻ രാജാവ് കൂട്ടിച്ചേർത്തു.
യമനില്‍ സംഘര്‍ഷവും ഏറ്റുമുട്ടലും അവസാനിപ്പിക്കാന്‍ തെക്കന്‍ വിഭജനവാദികളും യമന്‍ ഭരണകൂടവും തമ്മില്‍ കരാറില്‍ ഒപ്പു വെച്ച റിയാദ് കരാർ നടപ്പാക്കാന്‍ എല്ലാ വിധ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാര്‍ ഒപ്പു വെച്ച് പ്രശ്ന പരിഹാരത്തിന് തയ്യാറായ യമന്‍ ജനതയുടെ ശ്രമങ്ങളെ ജിസിസി വിലമതിക്കുന്നതായി സല്‍മാന്‍ രാജാവ് പറഞ്ഞു. ഉച്ചകോടിക്കായി ഖത്തർ അമീർ എത്തിച്ചേരുമെൻ നേരത്തെ വാർത്തകളുണ്ടായിരുന്നുവെങ്കിലും ഖത്തർ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ നാസർ ബിൻ ഖലീഫ അൽഥാനിയാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
ഉച്ചകോടിക്കെത്തിയ വിവിധ രാഷ്‌ട്ര നേതാക്കളുമായി സൽമാൻ രാജാവ് നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ നാസർ ബിൻ ഖലീഫ അൽഥാനി, യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം, ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ്, ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ഫഹദ് ബിൻ മഹ്‌മൂദ് അൽ സൈദ്, ജിസിസി സെക്രട്ടറി ജനറൽ ഡോ: അബ്ദുല്ലത്വീഫ് അൽ സയാനി എന്നിവരുമായും സൽമാൻ രാജാവ് പ്രത്യേകം കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."