ബൈപാസ് റോഡില്‍ വീണ്ടും അപകടം
ഇരിങ്ങാലക്കുട : ബൈപാസ് റോഡ് കുരുതിക്കളമായി മാറി കൊണ്ടിരിക്കുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് മാപ്രാണം സ്വദേശി കായികാധ്യാപിക സോണിയയുടെ അപകടമരണത്തിനു ഇടയാക്കിയ ബൈപാസ് റോഡിലെ കേശവന്‍ വൈദ്യര്‍ സ്വകയറില്‍ വീണ്ടും അപകടം.
മാസ് തിയറ്റര്‍ ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്ക് ചെമ്പകശ്ശേരി തിയറ്റര്‍ പരിസരത്തു നിന്നും വരുകയായിരുന്ന മിനിവാനില്‍ ഇടിക്കുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന മാപ്രാണം സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സെബ്യാസ്റ്റ്യനെ കാലിനും കൈയ്ക്കും പരുക്കുകളോടെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈപാസ് റോഡ് പൂര്‍ത്തികരണത്തിനു ശേഷം പ്രദേശത്ത് തിയറ്റര്‍ സമുച്ചയങ്ങളും മറ്റും വന്നതിനു ശേഷം ഇതു വഴി ഗതാഗതം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വേണ്ടത്ര ട്രാഫിക്ക് പരിഷ്‌കാരങ്ങള്‍ വരുത്തുവാന്‍ അധികാരികള്‍ തയാറാകത്തത് പ്രദേശത്ത് അപകടഭീഷണി ഉയര്‍ത്തുകയാണ്.
നാളെ ചേരുന്ന അടിയന്തര ട്രാഫിക്ക് യോഗത്തില്‍ ബൈപാസ് റോഡിലെ അപകടഭീഷണികള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്കുള്ള തീരുമാനങ്ങള്‍ അധികാരികള്‍ കൈകൊള്ളുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."