HOME
DETAILS

'കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണം ലോകത്തിന് മാതൃക'

  
backup
December 09 2018 | 03:12 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d

തൃശൂര്‍: കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണം ലോകത്തിന് മാതൃകയാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കെയര്‍ഹോം ഭവനിര്‍മാണ പദ്ധതി ജില്ലാതല ഉദ്ഘാടനം ചാലക്കുടി ഗോപാലകൃഷ്ണ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
460 പേര്‍ക്കാണു കെയര്‍ഹോം പദ്ധതി വഴി ജില്ലയില്‍ വീടുനിര്‍മിച്ചു നല്‍കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിലെ മാതൃകാ പദ്ധതിയാണിത്. സഹകരണമേഖലയില്‍ നിന്നു പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് അഞ്ചു കോടി രൂപ ലഭിച്ചു. അടുത്തവര്‍ഷം മാര്‍ച്ച് 31നകം കെയര്‍ഹോം പദ്ധതി വഴി വീടുനിര്‍മാണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ഇതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അനിവാര്യമാണ്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു തടസങ്ങളില്ലെന്നു ഉറപ്പുവരുത്തും. വീടു നിര്‍മാണത്തിനാവശ്യമായ സിമന്റു കട്ടകള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചു നല്‍കാനാണു ലക്ഷ്യമിടുന്നത്. ഇതു തൊഴിലുറപ്പു തൊഴിലാളികള്‍ക്കും ഗുണഭോക്താക്കള്‍ക്കും ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തു പ്രസിഡന്റുമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ നിര്‍മാണ പുരോഗതികള്‍ വിലയിരുത്തും. ഇതു പദ്ധതി പൂര്‍ത്തീകരണത്തിനു അനിവാര്യമാണ്. റോഡുകള്‍ തകര്‍ന്നു 1560 കോടി രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. ഇവ പുനര്‍നിര്‍മിക്കാന്‍ അടിയന്തര ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുകയാണ്. പുതിയ കേരളത്തെ സൃഷ്ടിക്കാനാണു ശ്രമം. പുതിയ വളര്‍ച്ചയിലേക്കും മഹത്തായ ലക്ഷ്യത്തിലേക്കുമാണ് കേരളം നീങ്ങുന്നതെന്നും ഇതിനായി നാടൊന്നാകെ ഒരുമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ബി.ഡി ദേവസി എം.എല്‍.എ അധ്യക്ഷനായി. ചാലക്കുടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷീജൂ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ആര്‍ പ്രസാദന്‍, തങ്കമ്മ വര്‍ഗീസ്, ഉഷ ശശിധരന്‍, ജെനീഷ് പി. ജോസ്, കുമാരി ബാലന്‍, തോമസ് ഐ. കണ്ണത്ത്, പി.പി ബാബു, ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ വി.ജെ ജോജി തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ കലക്ടര്‍ ടി.വി അനുപമ, കെയര്‍ ഹോം പദ്ധതി നോഡല്‍ ഓഫിസര്‍ കെ.എസ് ജയപ്രകാശ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  14 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  17 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  37 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago