വയനാട്ടിലെ ഗോത്രവര്‍ഗ കോളനികളില്‍ പകര്‍ച്ചപ്പനി പടരുന്നു; നടപടികളെടുക്കാതെ അധികൃതര്‍
സുല്‍ത്താന്‍ ബത്തേരി: ഗോത്രവര്‍ഗ കോളനികളില്‍ പകര്‍ച്ചപനി പടരുന്നു. മിക്കകോളനികളിലെയും വീടുകളില്‍ പനി ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ബത്തേരിയിലെയും പരിസരങ്ങളിലെയും ആദിവാസികോളനികളിലാണ് പകര്‍ച്ചപ്പനി പടരുന്നത്. മിക്കകുടുംബങ്ങളിലേയും എല്ലാ അംഗങ്ങളും പകര്‍ച്ചപ്പനിയുടെ പിടിയിലാണ്. ബത്തേരി മുനിസിപ്പാലിറ്റിയിലെ പൂതിക്കാട് കാട്ടുനായിക്ക കോളനിയില്‍ പകുതിയലധികം ആളുകളും പനിബാധിതരാണ്. കോളനിയിലെ ബാബുവിന്റെ കുടുംബത്തിലെ ഏഴുപേര്‍ പനിബാധിച്ച് വിടിനുള്ളില്‍ കഴിയുന്നു. 65കാരിയായ ബാബുവിന്റെ അമ്മ മാതി, ഭാര്യ സ്വപ്ന, മക്കളായ 14കാരന് വിഷ്ണു, 5വയസുകാരി സ്നേഹ, 3 വയസ്സുള്ള ജിഷ്ണു, ഒരു വയസുമാത്രം പ്രായമുള്ള ബിനീഷ് എന്നിവരാണ് പനിബാധിച്ച് വിട്ടില്‍ തന്നെ കഴിയുന്നത്. അമ്മ മാതിക്ക് പനിവന്ന സമയത്ത് ആശുപത്രിയില്‍ കാണിച്ച് മരുന്നവാങ്ങിയെങ്കിലും പനിമാറിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."