എല്‍.കെ.ജി വിദ്യാര്‍ഥിയ്ക്ക് ചികിത്സ വൈകിയതില്‍ നടപടി; അധ്യാപികയ്ക്ക് സസ്പെന്ഷന്
കോഴിക്കോട്: കളിക്കുന്നതിനിടെ സഹപാഠിയുടെ പേനകൊണ്ട് കണ്ണില്‍കുത്തി പരുക്കേറ്റ എല്‍.കെ.ജി വിദ്യാര്‍ഥിയ്ക്ക് ചികിത്സ വൈകിയ സംഭവത്തില്‍ നടപടി. കോഴിക്കോട് പുതുപ്പാടി എ.കെ.ടി.എം സ്കൂളിലെ അധ്യാപിക ബിജിയെ സസ്പെന്‍ഡ് ചെയ്തു. കുട്ടിയുടെ കണ്ണിനേറ്റ പരുക്ക് ഗുരുതരമാണ്.
കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിയുടെ കണ്ണിലെ കൃഷ്ണമണിയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. സംഭവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് രക്ഷിതാക്കളെ വിവരമറിയിച്ചതെന്നും ആശുപത്രിയിലെത്തിച്ചതെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇന്ന് രാവിലെ 11.30ഓടെയാണ് സഹപാഠിയില്‍ നിന്നും കുട്ടിയുടെ ഇടത് കണ്ണിന് പേനകൊണ്ട് കുത്തേറ്റത്. എന്നാല്‍ ഇവിടെയുണ്ടായിരുന്ന അധ്യാപിക വിവരം ആരെയും അറിയിക്കുകയോ ചികിത്സ ഉറപ്പാക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല.
പിന്നീട് 2.30ഓടെ ഇവര്‍ കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തിയ ശേഷമാണ് കുട്ടിയെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്കേ ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തയെ തുടർന്നാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."