സഊദിയില്‍ നിന്നും ബഹ്റൈനിലെത്തിയ മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചു
മനാമ: സഊദിയില്‍ നിന്നും കുടുംബ സന്ദര്‍ശനത്തിനായി ബഹ്റൈനിലെത്തിയ പ്രവാസി മലയാളി യുവാവ് ബഹ്റൈനില്‍ ബോട്ടിങ്ങിനിടെ കടലില്‍ മുങ്ങി മരിച്ചു. കോട്ടയം സ്വദേശി മിഷാല്‍ തോമസ് (37) ആണ് കടലില്‍ മുങ്ങിമരിച്ചത്.
സഊദി അറേബ്യയിലെ അല്‍കോബാറില്‍ പ്രവര്‍ത്തിക്കുന്ന ഇറാം ഗ്രൂപ്പ് സംരംഭമായ ജാസ് അറേബ്യയുടെ ഡയരക്ടറാണ് മിഷാല്‍.
ബഹ്റൈനിലുള്ള കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ മിഷാല്‍ സുഹൃത്തുക്കളോടൊപ്പം കടലില്‍ ബോട്ട് സവാരിക്ക് പോയതായിരുന്നു.
ബോട്ടിങ്ങിനിടെ നീന്താനായാണ് കടലിലിറങ്ങിയത്. നീന്തുന്നതിനിടെ തിരിച്ചു കയറാന്‍ കഴിയാതെ കടലില്‍ മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം കരക്കെത്തിച്ചു കിങ് ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ബോട്ടിങ് സംഘത്തില്‍ കുടുംബം ഉണ്ടായിരുന്നില്ല. മാതാപിതാക്കളും ഭാര്യയും രണ്ടു കുട്ടികളും ബഹ്റൈനിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."