HOME
DETAILS
MAL
വികസനകാര്യത്തില്‍ രാഷ്ട്രീയം മാറ്റിനിര്‍ത്തണം: അല്‍ഫോണ്‍സ് കണ്ണന്താനം
backup
December 09 2018 | 03:12 AM
ചെറുതുരുത്തി: നാടിന്റെ വികസന മുന്നേറ്റത്തില്‍ നിന്ന് രാഷ്ട്രീയ ചിന്തകള്‍ സമ്പൂര്‍ണമായി ഒഴിച്ച് നിര്‍ത്തണമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു. കണ്ണൂരില്‍ കേരളത്തിലെ നാലാമത് വിമാനത്താവളം പ്രവര്‍ത്തന സജ്ജമായതില്‍ ഏറെ സന്തോഷമുണ്ട്. ഇത് നാടിന്റെ വികസന മുന്നേറ്റത്തിന് പുത്തന്‍ പാത വെട്ടിതുറക്കും. ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കില്ല. ഈ കാര്യം കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ അറിയിച്ചതായും കണ്ണന്താനം പറഞ്ഞു. ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് കോളജില്‍ നടന്ന ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തതതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ബിരുദദാന ചടങ്ങില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."