'പൊരുതി ജയിക്കാന്‍ കോടതി വിധിയല്ലല്ലോ; പടച്ചോന്റെ തീരുമാനമല്ലേ'- റഊഫ് അരിയില്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി
കാന്‍സറിനു മുന്നില്‍ പതറാനൊന്നും റഊഫ് അരിയില്‍ എന്ന 22 കാരന്‍ തയ്യാറല്ലായിരുന്നു. പക്ഷെ, പടച്ചോന്റെ വിധി എന്തായാലും സ്വീകരിക്കാന്‍ അവന്‍ തയ്യാറായിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലും അവനത് കുറിച്ചു:
'പൊരുതി ജയിക്കാന്‍ കോടതി വിധിയല്ല..
പടച്ചോന്റെ തീരുമാനമാണ്....
പ്രാര്‍ഥനകളുമായി കൂടെയുണ്ടാകണം...
#NeverGiveUp'
ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് ഇട്ട പോസ്റ്റാണിത്. തന്നെ ബാധിച്ച അര്‍ബുദത്തിന്റെ വേദന കാര്‍ന്നു തിന്നുമ്പോഴായിരുന്നു ഈ പോസ്റ്റ്. ഇന്നവന്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. സുഹൃത്തുക്കള്‍ക്കും റഊഫിനെ അറിഞ്ഞവര്‍ക്കും, വേദനയ്ക്കിടയും നിറഞ്ഞുചിരിച്ച ആ മുഖമൊരു വിങ്ങലായ് മാറി.
കണ്ണൂര്‍ അരിയില്‍ സ്വദേശി സി.പി അബ്ദുറഹ്മാന്‍ ദാരിമിയുടെയും ത്വാഹിറയുടെയും മകനാണ് റഊഫ്. കാസര്‍കോട് ചട്ടഞ്ചാല്‍ എം.ഐ.സി ദഅ്‌വാ കോളജില്‍ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയാണ്. ആറു മാസത്തിലധികമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. മാഹിറയാണ് സഹോദരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."