മോദിയും പിണറായിയും ഭരിക്കുന്നത് പാര്‍ട്ടിക്കു വേണ്ടി: ഉമ്മന്‍ചാണ്ടി: കോണ്‍ഗ്രസ് ബൂത്തുതല കുടുംബസംഗമങ്ങള്‍ക്ക് തുടക്കം
മുക്കം: കേന്ദ്രത്തില്‍ നരേന്ദ്രമോദിയും കേരളത്തില്‍ പിണറായി വിജയനും ഭരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും അവരുടെ പാര്‍ട്ടിയുടെയും വ്യക്തിപരവുമായ നയങ്ങള്‍ നടപ്പാക്കാനാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സംസ്ഥാനത്ത് പനിമരണം സംഭവിക്കുമ്പോള്‍ സര്‍ക്കാര്‍ നിസംഗത പാലിക്കുകയാണ്. പനിക്കെതിരേ പത്രപ്പരസ്യം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതുകൊണ്ട് പനി മാറുമോയെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ബൂത്തുതല കുടുംബ സംഗമങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയന്ത്രിക്കാന്‍ നടപടിയില്ല. റേഷന്‍കാര്‍ഡ് പോലും കൃത്യമായി നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതിനിടയില്‍ പാചകവാതക സബ്‌സിഡി നിര്‍ത്തി കേന്ദ്രവും ജനങ്ങളെ ദ്രോഹിക്കുകയാണന്നും സി.പി.എമ്മും ബി.ജെ.പിയും ഭരണപരാജയം മറികടക്കാന്‍ അക്രമത്തിന്റെ പാതയിലാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതികരിക്കാന്‍ പാര്‍ട്ടിയുടെ ബൂത്തുതല കമ്മിറ്റികള്‍ ശക്തമാകണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മുക്കം: ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള കുടുംബസംഗമങ്ങള്‍ക്ക് തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ തുടക്കമായി.
മുക്കം നഗരസഭയിലെ 102, 103, 105, 107, 108 ബൂത്തുകളുടെ കുടുംബസംഗമം നീലേശ്വരത്ത് നടന്നു. സംഗമത്തിന്റെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.
കുര്യന്‍ ജോസഫ് കോട്ടയില്‍ അധ്യക്ഷനായി. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെയും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. അഡ്വ. ടി. സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി. എന്‍. സുബ്രഹ്മണ്യന്‍, സി.ജെ ആന്റണി, വിനോദ് പടനിലം, എം.ടി അഷ്‌റഫ്, എന്‍.പി ശംസുദ്ദീന്‍, ടി.ടി സുലൈമാന്‍, പി.കെ പ്രേമരാജന്‍, വിജയന്‍ സംസാരിച്ചു. കെ. വേദവ്യാസന്‍, രമ്യാ ഹരിദാസ് തുടങ്ങിയവര്‍ ക്ലാസിന് നേതൃത്വം നല്‍കി
കാരശ്ശേരി പഞ്ചായത്തിലെ 134, 135 ബൂത്തുകളുടെയും കൂടരഞ്ഞി പഞ്ചായത്തിലെ 90, 91, 94 ബൂത്തുകളുടെയും കുടുംബസംഗമം കാരമൂല തോട്ടക്കടവില്‍ നടന്നു. പി. പ്രേമദാസന്‍, വി.എന്‍ ജംനാസ്, പി.വി സുരേന്ദ്രലാല്‍, യു.പി മരക്കാര്‍, എം.ടി അഷ്‌റഫ്, കെ. കൃഷ്ണന്‍കുട്ടി, ശാന്താദേവി മൂത്തേടത്ത്, എം.എ സൗധ, ജംഷിദ് ഒളകര, എ.കെ ഇബ്രാഹിം, എം.വി നജീബ്, പി. സാദിഖലി, കെ.പി സുഫിയാന്‍, മുഹമ്മദ് ദിഷാല്‍ സംസാരിച്ചു.
ക്ലാസിന് നിജേഷ് അരവിന്ദ് നേതൃത്വം നല്‍കി. തിരുവമ്പാടി, പുന്നക്കല്‍, പട്ടോത്ത് എന്നിവിടങ്ങളിലും കുടുംബ സംഗമങ്ങള്‍ നടന്നു. കോണ്‍ഗ്രസ് മടവൂര്‍ മണ്ഡലം 156, 157 ബൂത്ത് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച കൂടുംബസംഗമം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, എന്‍. സുബ്രഹ്മണ്യന്‍, കെ.സി അബു, പി. അബ്ദുറഹിമാന്‍, കെ.സി ബാലകൃഷ്ണന്‍, ശശി ചക്കാലക്കല്‍, മാധവന്‍ മാസ്റ്റര്‍, സി.കെ ഗിരീഷ് കുമാര്‍, പുരുഷോത്തമന്‍, ബൈജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."