ജനാധിപത്യത്തിന്റെ ശവമഞ്ചത്തില്‍ അവസാന ആണിക്കല്ലാകുന്ന ബില്ലിലൂടെ മുസ്‌ലിങ്ങള്‍ക്ക് രാജ്യമില്ലാതാകും: പി.വി അബ്ദുല്‍ വഹാബ്
ന്യൂഡല്‍ഹി: മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് പൗരത്വം നല്‍കാനുള്ള തീരുമാനം ഡ്രാക്കോണിയന്‍ നിയമവ്യവസ്ഥയുടേതാണെന്നും ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശവക്കല്ലറയിലെ അവസാന ആണി അടിക്കലാണെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി. രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://youtu.be/Lh_8y8t8AlI
വസുധൈവ കുടുംബകം, അതിഥി ദേവോ ഭവ തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്തിന്റെ പാരമ്പര്യത്തെ തന്നെ ഇല്ലാതാക്കുന്നതാണ് ഈ ബില്ല. പാക്കിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ബംഗ്ലാദേശിലെയും മുസ്‌ലിങ്ങള്‍ ഒഴികെയുള്ള എല്ലാ മത വിഭാഗങ്ങള്‍ക്കും പൗരത്വം നല്‍കാനുള്ള തീരുമാനം കൃത്യമായി മതത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്.രാജ്യത്തെ ലക്ഷക്കണക്കിന് മുസ്‌ലിങ്ങളെ ജനിച്ച രാജ്യത്തു നിന്നും ആട്ടിയകറ്റി ജയിലുകളില്‍ അടക്കാനാണോ നീക്കമെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."