റെയ്ഡില്‍ 30 മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്തു
കണ്ണൂര്‍: അനധികൃതമായി സമ്പാദിച്ച 30 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. പുഴാതി പഞ്ചായത്തിലെ ശാദുലിപ്പള്ളി പ്രദേശത്ത് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് കാര്‍ഡുകള്‍ പിടിച്ചെടുത്തത്. നാലുചക്ര വാഹനങ്ങള്‍ ഉള്ളവരും 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവരും എയര്‍ കണ്ടീഷണറുകള്‍ തുടങ്ങി ആഡംബര സൗകര്യങ്ങളുള്ളവരുമായ ആളുകളാണ് മുന്‍ഗണനാ കാര്‍ഡുകള്‍ നേടിയതായി കണ്ടെത്തിയത്. പിടിച്ചെടുത്ത കാര്‍ഡുടമകള്‍ക്ക് വിശദീകരണ നോട്ടിസ് നല്‍കി. തുടര്‍ന്ന് അവരെ നിയമനടപടിക്ക് വിധേയമാക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കാര്‍ഡുകള്‍, 1000 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വീടുള്ളവര്‍, നാലു ചക്രവാഹനമുള്ളവര്‍, ആദായനികുതി അടക്കുന്നവര്‍, ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ 10നകം അത് താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരാക്കണമെന്ന് ഓഫിസര്‍ അറിയിച്ചു. റെയ്ഡില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ എം.കെ മനോജ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ഇ.പി അജയകുമാര്‍, വിനോദ് കെ. സാബു, അജിതകുമാരി, കെ.ജെ കമലാക്ഷന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."