കുട്ടി മണ്ണുവാരിതിന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ശാസനക്കു പിന്നാലെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയെ സ്ഥാനത്തുനിന്നു നീക്കി
തിരുവനന്തപുരം: കൈതമുക്കില്‍ വിശപ്പ് സഹിക്കാതെ കുട്ടികള്‍ മണ്ണുവാരിതിന്നന്ന വിവാദത്തില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി സ്ഥാനം എസ്.പി ദീപക് രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞതനുസരിച്ചാണ് രാജിയെന്ന് ദീപക് പറഞ്ഞു.
വിഷയത്തില്‍ പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പറഞ്ഞതു വിശ്വസിച്ചു. എല്ലാവരും കൂടിതെറ്റിദ്ധരിപ്പിച്ചു. കൈതമുക്കില്‍ നേരിട്ടുപോയി കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ വീഴ്ചപറ്റിയതായും ദീപക് മാധ്യമങ്ങള്‍ക്കു നല്‍കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സംഭവത്തില്‍ പരസ്പരവിരുദ്ധമായായിരുന്നു സംസ്ഥാന ബാലാവകാശ കമ്മിഷനും ശിശുക്ഷേമ സമിതിയും പ്രതികരിച്ചത്. ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് വലിയ ക്ഷീണമാണുണ്ടാക്കിയത്. അതിനാല്‍ തന്നെ എസ്.പി ദീപക്കിനോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടികള്‍ മണ്ണുവാരിതിന്നുവെന്നത് വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാന്‍ പി.സുരേഷ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് പൂര്‍ണമായും നിഷേധിക്കുകയായിരുന്നു സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറിയായിരുന്ന എസ്.പി ദീപക്. ചാനവുകളില്‍ അദ്ദേഹം പ്രതികരിച്ചതും അത്തരത്തിലായിരുന്നു.
ഇളയകുട്ടി മണ്ണുവാരി കളിക്കുന്നതു കണ്ടുകൊണ്ടാണ് ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ പട്ടിണികാരണമാണ് കുട്ടികള്‍ മണ്ണുവാരി തിന്നതായി തെറ്റിദ്ധരിച്ചതെന്നും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി.സുരേഷ് ചൂണ്ടിക്കാട്ടിയിരുന്നു. തെറ്റായി റിപ്പോര്‍ട്ട് ചെയ്ത സംഭവം കേരളത്തിന് ആകെ അപമാനകരമായിപ്പോയെന്ന് ചെയര്‍മാന്‍ പറഞ്ഞു. കാളപെറ്റെന്നു കേട്ടപ്പോള്‍ ശിക്ഷുക്ഷേമസമിതി കയറെടുക്കുകയാണുണ്ടാതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ കൈതമുക്കിലുളള വീട് സന്ദര്‍ശിച്ച് അമ്മയും മുത്തശ്ശിയും സമീപവാസികളുമായും സംസാരിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു ബാലാവകാശ കമ്മിഷന്‍. എന്നാല്‍ ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തി പ്രതിപക്ഷ ഭരണപക്ഷ വാഗ്വാദങ്ങളും തുടങ്ങിയതോടെയാണ് എസ്.പി ദീപക്കിന്റെ സ്ഥാനം തെറിക്കാനിടയാക്കിയത്.
വീട്ടില്‍ പട്ടിണിയുണ്ടായിരുന്നില്ല. ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ കിട്ടാറുണ്ട്. ശിശുക്ഷേമ സമിതിയ്ക്ക് കുട്ടികളെ കൈമാറിയ അന്ന് ഉച്ചയ്ക്കും കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നു. പുറമ്പോക്കിലാണ് താമസിക്കുന്നത് എന്നതാണ് പ്രശ്‌നം. ഭര്‍ത്താവ് സ്ഥിരമായി മദ്യപിക്കുമായിരുന്നു. നിരന്തരം മര്‍ദിക്കുമായിരുന്നു. അതില്‍ നിന്ന് മക്കളെ താത്കാലികമായി മാറ്റിനിര്‍ത്താനാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചതെന്നുമായിരുന്നു കുട്ടികളുടെ മാതാവ് പിന്നീട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."